ഡല്‍ഹിയിലെ തെരുവ് നായ്ക്കളെ എട്ടാഴ്ച്ചക്കുള്ളില്‍ കൂട്ടിലടയ്ക്കണമെന്ന ഓഗസ്റ്റ് 11ലെ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി മൂന്നംഗ് ബെഞ്ച്. അക്രമകാരികളല്ലാത്ത നായ്ക്കളെ വന്ധീകരിച്ച ശേഷം തെരുവിലേക്ക് തന്നെ തുറന്ന് വിടണമെന്ന് കോടതി ഉത്തരവിറക്കി. രാജ്യത്തെ തെരുവ് നായ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണാന്‍ ദേശീയ നയം രൂപീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍ സംസ്ഥാനങ്ങളെയും കക്ഷി ചേര്‍ത്തു.