ഇലക്ട്രിക് വാഹന വിപണിയിൽ ദിനംപ്രതി മത്സരം കനത്തുകൊണ്ടിരിക്കുകയാണ്. എല്ലാ ബ്രാൻഡുകളും തങ്ങളുടെ ഇലക്ട്രിക് മോഡലുകളുടെ വേഷം അണിയാൻ തയ്യാറെടുക്കുകയാണ്.ഇപ്പോഴിതാ പുതിയ ഇവി വിപണിയിൽ എത്തിക്കാൻ ഒരുങ്ങുകയാണ് പോർഷെ. ബ്രാൻഡിന്റെ എസ്‌യുവി മോഡലായ കയെൻ എന്ന വാഹനത്തിന്റെ ഇലക്ട്രിക് പതിപ്പാണ് പോർഷെ എത്തിക്കുക.ലുക്കിലും ഡിസൈനിലും മാറ്റങ്ങളുമായാണ് കായെൻ ഇവി വിപണിയിലെത്തുകയെന്നാണ് റിപ്പോർട്ട്.