ഡൽഹിയിലെ സ്കൂളുകൾക്ക് വീണ്ടും ബോംബ് ഭീഷണി. അഞ്ചു സ്കൂളുകൾക്ക് ഇന്ന് ബോംബ് ഭീഷണി സന്ദേശം ലഭിച്ചു. വിദ്യാർത്ഥികളെയും ജീവനക്കാരെയും സ്കൂളുകളിൽ നിന്ന് ഒഴിപ്പിച്ചു. ബോംബ് സ്ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധന നടക്കുകയാണ്.രാജ്യതലസ്ഥാനത്തെ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി ലഭിക്കുന്നത് പതിവായി കഴിഞ്ഞു.ഇക്കഴിഞ്ഞ 18നാണ് അവസാനമായി ഡൽഹിയിലെ സ്കൂളിൽ ബോംബ് ഭീഷണിയുണ്ടാകുന്നത്.