വെബ് ഡെസ്ക് 12 hours, 35 minutes
കെഎസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളവും ഓണത്തിന് ബോണസും നൽകുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഒരു കെഎസ്ആർടിസി ബസ് അപകടം ഒരു കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കുന്നത്. മന്ത്രി എന്ന നിലയിൽ താൻ കൊണ്ടുവന്ന ഒരു പരിഷ്കാരവും ജീവനക്കാർക്ക് ദോഷമല്ലെന്നും മന്ത്രി ഗണേഷ് കുമാർ വ്യക്തമാക്കി.കെഎസ്ആർടിസിയിൽ ഇനി ആരും വിചാരിച്ചാലും അഴിമതി നടത്താൻ സാധിക്കില്ല. സാമ്പത്തികമടക്കം മുഴുവൻ പ്രവർത്തനവും സോഫ്റ്റ്‌വെയറിലേക്ക് മാറ്റി. വരവും ചെലവും സി.എം.ഡിക്ക് അപ്പപ്പോൾ കാണാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.