Breaking News
ഗോപു നന്തിലത്ത് ഗ്രൂപ്പ് നന്തിലത്ത് ജി-മാർട്ടിൽ 70% വരെ ഡിസ്‌കൗണ്ടുമായി ബിഗ് ഫ്രീഡം സെയിൽ |
Latest news
ഗോപു നന്തിലത്ത് ഗ്രൂപ്പ് നന്തിലത്ത് ജി-മാർട്ടിൽ 70% വരെ ഡിസ്‌കൗണ്ടുമായി ബിഗ് ഫ്രീഡം സെയിൽ

വെബ് ഡെസ്ക് 2 days, 5 hours

image of latest hot news

   സൗത്ത് ഇന്ത്യയിലെ പ്രമുഖ ഗൃഹോപകരണ-ഇലക്ട്രോണിക്-ഡിജിറ്റൽ വിതരണ ശൃംഖലയായ ഗോപു നന്തിലത്ത് ജി-മാർട്ടിൽ സ്വാതന്ത്യദിനത്തോടനുബന്ധിച്ച് പ്രിയപ്പെട്ട ഉപഭോക്താക്കൾക്കായി പ്രമുഖ ബ്രാൻഡുകളുടെ തിരഞ്ഞെടുത്ത ഗൃഹോപകരണങ്ങൾക്ക് 70 ശതമാനം വരെ ഡിസ്‌കൗണ്ടുമായി ബിഗ് ഫ്രീഡം സെയിൽ ആരംഭിച്ചിരിക്കുന്നു. കൂടാതെ 2025 ജൂലൈ 20 മുതൽ 2026 ജനുവരി 31 വരെ കേരളത്തിലുടനീളമുള്ള എല്ലാ നന്തിലത്ത് ജി-മാർട്ട് ഷോറൂമുകളിൽ നിന്നും പർച്ചേയ്‌സ് ചെയ്യുമ്പോൾ ജി-മാർട്ട് വക്കാ ലക്കാ ഓഫറിലൂടെ കൊച്ചിയിൽ ഒരു സ്റ്റുഡിയോ അപ്പാർട്ട്മെന്റ്, 5 ഹ്യുണ്ടായ് എക്സ്റ്റർ കാറുകൾ, 100 എൽഇഡി ടിവികൾ, 100 വാഷിംഗ് മെഷീനുകൾ, 100 റഫ്രിജറേറ്ററുകൾ എന്നിവ നറുക്കെടുപ്പിലൂടെയും ഒപ്പം കോടിക്കണ ക്കിന് രൂപയുടെ ഡിസ്‌കൗണ്ടുകളും സമ്മാനങ്ങളും നേടാനുള്ള അവസരവും ജി-മാർട്ട് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. 43 വർഷങ്ങളായി മികച്ച ഉപഭോക്ത്യബന്ധത്തിലുടെയും വിൽപ്പനാനന്തര സേവനത്തിലൂടെയും ഗൃഹോപകരണ വിപണിയിൽ നമ്പർ വൺ സ്ഥാനം നേടിയെടുക്കാൻ നന്തിലത്ത് ജി-മാർട്ട് ഗ്രൂപ്പിന് കഴിഞ്ഞിട്ടുണ്ട്. ഓരോ ഉപഭോക്താക്കളും ഏറ്റവും അത്യാധുനിക സാങ്കേതിക അർപ്പിച്ച വിശ്വാസമാണ് നന്തിലത്ത് ജി-മാർട്ടിൻ്റെ മുന്നോട്ടുള്ള വളർച്ചയുടെ അടിസ്ഥാനം. ഏറ്റവും അത്യാധുനിക സാങ്കേതികവിദ്യയിലുള്ള ബ്രാൻഡഡ്-ഇലക്ട്രോണിക്‌സ്-ഡിജിറ്റൽ ഗൃഹോപകരണങ്ങൾ ഏറ്റവും കുറഞ്ഞ വിലയിൽ ഉപഭോക്താക്കളിലേയ്ക്ക് എത്തിക്കുക എന്നതാണ് ഗോപു നന്തിലത്ത് ജി-മാർട്ടിൻ്റെ ലക്ഷ്യം. കേരളത്തിലുടനീളലമുള്ള നന്തിലത്ത് ജി-മാർട്ടിന്റെ എല്ലാ ഹൈടെക്ക് ഷോറുമുകളിലും ലാഭകരമായ ഈ ഷോപ്പിംഗ് അനുഭവം ഉപഭോക്താക്കൾക്ക് ഉറപ്പുനൽകുന്നുവെന്ന് ഗോപു നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത് അറിയിച്ചു. ഇടനിലക്കാരെ പൂർണ്ണമായും ഒഴിവാക്കി കമ്പനികളിൽ നിന്നും നേരിട്ട് പർച്ചേയ്‌സ് ചെയ്യുന്നതിലൂടെ ലഭിക്കുന്ന അധികലാഭവും കൂടി ഉപഭോക്താക്കൾക്ക് ഓഫറുകളായും ഡിസ്ക്കൗണ്ടായും മറ്റു സമ്മാന പദ്ധതികളായും ജി-മാർട്ട് നൽകുന്നു. അന്താരാഷ്ട്ര ബ്രാൻ്റുകൾ നേരിട്ട് നൽകുന്ന ഓഫറുകൾക്കും എക്സ്റ്റന്റഡ് വാറൻ്റികൾക്കും പുറമേയാണിത്. എൽ.ജി, സോണി, സാംസങ്ങ്, വേൾപൂൾ, ഗോദ്‌റേജ്, പാനസോണിക്ക്, ഹയർ. ബിപിഎൽ, ഫോർമെൻ്റി, കെൽവിനേറ്റർ, വോൾട്ടാസ്, ബെ‌യ്ക്കോ, സീമൻസ്, ബോഷ്, ഐഎഫ്‌ബി, ഹയർ, ഡെയ്ക്കിൻ, ബ്ലൂസ്റ്റാർ, പ്രീതി, ബജാജ്, പ്രസ്റ്റീജ്, യുറേക്ക ഫോർബ്സ്, പ്യുവർ ഫ്‌ളെയിം, ജിമാക്സ്, വിഗാർഡ്, ഫേബർ, കാരിസിൽ, ഹാവൽസ്, ബട്ടർഫ്ളൈ, സുജാത, ആറ്റംബർഗ്, ഡൈസൺ തുടങ്ങിയ മുൻനിര ബ്രാന്റുകളുടെ ഗൃഹോപകരണങ്ങളും ആപ്പിൾ, സാംസങ്ങ്, റിയൽമി, റെഡ്‌മി, വിവോ, ഒപ്പോ തുടങ്ങിയ കമ്പനികളുടെ സ്മാർട്ട് ഫോണുകളും എച്ച്പി, ലെനോവോ, ഡെൽ, അസൂസ് എന്നീ കമ്പനികളുടെ ലാപ്ടോപ്പുകളും അടക്കമുള്ള ഡിജിറ്റൽ ഗാഡ്‌ജറ്റുകളും ഉപഭോക്താക്കൾക്കായി ഒരു കുടകീഴിലൊരുക്കിയിരിക്കുകയാണ് ഗോപു നന്തിലത്ത് ഗ്രൂപ്പ്. കിച്ചൺ അപ്ലയൻസസ് മുതൽ ഇലക്ട്രോണിക്ക്-ഡിജിറ്റൽ-ഗാഡ്‌ജറ്റുകൾ വരെ ഒരു കുടുംബത്തിനാവശ്യമായ എല്ലാം ഏറ്റവും മികച്ച ഓഫറുകളിൽ പർച്ചേയ്‌സ് ചെയ്യുന്നതിനുള്ള അസുലഭാവസരമാണ് നന്തിലത്ത് ജി-മാർട്ടിൻ്റെ ഷോറൂമുകളിൽ ഒരുക്കിയിരിക്കുന്നത്. ഇതിനും പുറമേ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് പർച്ചേയ്‌സുകൾക്ക് ക്യാഷ്ബാക്ക് ആനുകുല്യങ്ങൾ, ബജാജ് ഫിനാൻസുമായി ചേർന്ന് പലിശയില്ലാതെ തവണ വ്യവസ്ഥയിൽ ഗൃഹോപകരണങ്ങൾ സ്വന്തമാക്കുന്നതിനുള്ള ഇ.എം.ഐ ഫിനാൻസ് സ്കീമുകൾ, നോ കോസ്റ്റ് ഇ.എം.ഐ. സീറോ പ്രൊസസ്സിംഗ് സ്‌കീമുകൾ, 1 EMI BACK സ്കീമുകൾ കുറഞ്ഞ തവണ വ്യവസ്ഥകളിൽ കൂടുതൽ കാലാവധിയോടെ ഗൃഹോപകരണങ്ങൾ ലഭ്യമാക്കുന്ന പദ്ധതികൾ, SBI ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് ക്യാഷ്ബാക്ക് ഓഫറുകൾ, എക്സ്റ്റൻഡഡ് വാറൻ്റി സ്‌കീമുകൾ തുടങ്ങി നിരവധി സവിശേഷതകൾ ഇവിടെ ഒരുക്കിയിരിക്കുന്നു. എക്സ്ചേഞ്ച് ഓഫറിലൂടെ പഴയതും വൈദ്യുതി ഉപയോഗം കൂടിയതുമായ ഉപകരണങ്ങൾ മാറ്റി വൈദ്യുത ഉപയോഗം കുറഞ്ഞ, സാങ്കേതിക മികവുറ്റ ഉപകരണങ്ങളുമായി മാറ്റി വാങ്ങാനുള്ള സൗകര്യവും നന്തിലത്ത് ജി-മാർട്ടിൽ ലഭ്യമാണ്. എല്ലാ പ്രിയ ഉപഭോക്താക്കൾക്കും ഗോപു നന്തിലത്ത് ഗ്രൂപ്പിന്റെ സ്വാതന്ത്ര്യദിനാശംസകൾ.

image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks