വെബ് ഡെസ്ക് 3 days, 5 hours
പാലക്കാട് ദേശീയപാതയിൽ നടൻ ബിജുക്കുട്ടൻ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. അപകടത്തിൽ ബിജുക്കുട്ടനും കാർ ഡ്രൈവർക്കും നേരിയ പരുക്കേറ്റു. ആട് ത്രീ’ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ എറണാകുളത്തേക്ക് പോകുമ്പോഴായിരുന്നു അപകടം. ദേശീയപാതയിൽ വടക്കുമുറിക്ക് സമീപം നിർത്തിയിട്ട ടാങ്കർ ലോറിക്ക് പിറകിൽ ബിജുക്കുട്ടൻ സഞ്ചരിച്ച കാർ ഇടിച്ചുകയറുകയായിരുന്നു. കാറിന്റെ മുൻവശം പൂർണമായും ലോറി അടിയിലേക്ക് ഇടിച്ചു കയറി. ബിജുക്കുട്ടനും ഡ്രൈവറും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.