വെബ് ഡെസ്ക് 8 hours, 27 minutes
ഇംഗ്ലണ്ടില്‍ തകര്‍പ്പന്‍ ഇന്നിങ്സുമായി ഇന്ത്യയുടെ യുവതാരം വൈഭവ് സൂര്യവംശി. ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെതിരെ ഒന്നാം യൂത്ത് ഏകദിനത്തിലാണ് താരത്തിന്റെ പ്രകടനം. ഓപ്പണറായി എത്തിയ വൈഭവ്, 19 പന്തില്‍ തകര്‍ത്തടിച്ച് 8 റണ്‍സ് നേടി. മൂന്നു ഫോറുകളും അഞ്ച് സിക്സറുകളും ഉള്‍പ്പെടുന്ന വൈഭവിന്റെ ഇന്നിങ്സിന്റെ ബലത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ വിജയം നേടി. മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 42.2 ഓവറില്‍ നേടിയത് 174 റണ്‍സാണ്. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യയ്ക്കായി ആയുഷ് മാത്രെയ്ക്കൊപ്പം ഓപ്പണറായി കളത്തിലിറങ്ങിയാണ് വൈഭവ് കരുത്തുകാട്ടിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും 45 പന്തില്‍ 71 റണ്‍സ് നേടി. ആയുഷ് മാത്രെ 30 പന്തില്‍ നാലു ഫോറുകളോടെ 21 റണ്‍സെടുത്തു പുറത്തായി.