വെബ് ഡെസ്ക് 1 day, 3 hours
ആദ്യ രണ്ട് ദിനത്തില്‍ വീണത് 24 വിക്കറ്റുകള്‍. ഫാസ്റ്റ് ബൗളര്‍മാരുടെ പറുദീസയായി കെന്‍സിങ്ടന്‍ ഓവല്‍ മാറി. മത്സരത്തില്‍ ഒന്നിലേറെ തവണ അംപയറുടെ തെറ്റായ തീരുമാനങ്ങള്‍ വന്നത് മത്സരത്തെ വിവാദത്തിലുമാക്കി. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 180 റണ്‍സില്‍ അവസാനിപ്പിച്ച് വിന്‍ഡീസ് ഒന്നാം ഇന്നിങ്സില്‍ 190 റണ്‍സാണ് കണ്ടെത്തിയത്. 10 റണ്‍സിന്റെ നേരിയ ലീഡാണ് അവര്‍ പിടിച്ചത്. രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഓസ്ട്രേലിയ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സെന്ന നിലയിലാണ്. നിലവില്‍ ഓസീസിന് 82 റണ്‍സ് ലീഡുണ്ട്. കളി നിര്‍ത്തുമ്പോള്‍ 13 റണ്‍സും ട്രാവിസ് ഹെഡും 19 റണ്‍സുമായി ബ്യു വെബ്സ്റ്ററുമാണ് ക്രീസില്‍.