വെബ് ഡെസ്ക് 2 days, 3 hours
മലയാളത്തിൽ മാത്രമല്ല തമിഴിലുമിപ്പോൾ നടി മഞ്ജു വാര്യർക്ക് ആരാധകരേറെയാണ്. രജനികാന്ത്, ധനുഷ്, അജിത്, വിജയ് സേതുപതി തുടങ്ങി മുൻനിര താരങ്ങൾക്കൊപ്പമെല്ലാം മഞ്ജു വാര്യർ സ്ക്രീൻ പങ്കിട്ടു കഴിഞ്ഞു. നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റ് ആണിപ്പോൾ ആരാധകരുടെ മനം കവരുന്നത്. ചിത്രത്തിനൊപ്പം തന്നെ മഞ്ജുവിന്റെ ക്യാപ്ഷനും ഹിറ്റായി മാറിയിരിക്കുകയാണ്. 'എന്ത് തന്നെയായാലും സ്നേഹം, വിശ്വസ്തവും ക്ഷമയുള്ളതും എപ്പോഴും നിലനില്‍ക്കുന്നതുമാണെന്ന് അവർ നമ്മെ പഠിപ്പിക്കുന്നു', -എന്നാണ് പട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് മഞ്ജു കുറിച്ചിരിക്കുന്നത്. ചിത്രം പകര്‍ത്തിയ സംവിധായകന് ജിസ് ജോയ്ക്കും നിര്‍മാതാവ് ബിനീഷ് ചന്ദ്രനും മഞ്ജു നന്ദി പറഞ്ഞിട്ടുണ്ട്. ഏറെക്കാലങ്ങള്‍ക്ക് ശേഷം മഞ്ജു വാര്യരെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കിടുന്ന പോസ്റ്റ് ജിസ് ജോയിയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.