വെബ് ഡെസ്ക് 14 hours, 41 minutes
ദുബൈ: പശ്ചിമേഷ്യയിലെ സംഘർഷം തുടരുന്നതിനിടെ പ്രവാസികൾക്ക് ആശ്വാസവുമായി യുഎഇ. താമസവിസ കഴിഞ്ഞവർക്കും യുഎഇയിലേക്ക് തിരിച്ചുവരാം. ഫെബ്രുവരി 28 ന് ശേഷം താമസവിസയുടെ കാലാവധി പിന്നിട്ടവർക്ക് മാർച്ച് 31 നകം തിരിച്ചുവരാം എന്നാണ് അറിയിപ്പ്. വിമാനത്താവളങ്ങൾ അടച്ചതിന്‍റെ പേരിൽ മറ്റു രാജ്യങ്ങളിൽ കുടുങ്ങിയവർക്കാണ് ഇളവ്. തിരിച്ചുവരാൻ പുതിയ എൻട്രി പെർമിറ്റിന് അപേക്ഷിക്കേണ്ടതില്ല. സേവനം സൗജന്യമായിരിക്കും എന്നാണ് അറിയിപ്പ്.