Breaking News
സ്ത്രീകളെ ആരും ജോലിക്ക് എടുക്കാതെ വരും, സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം; നിർബന്ധിത ആർത്തവാവധി വേണമെന്ന ഹർജി തീർപ്പാക്കി | ടൂർ ഓഫ് തേക്കടി സൈക്ലിങ് നാളെ | അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവ് | മിഡില്‍ ഈസ്റ്റിലെ യുദ്ധവും ആഭ്യന്തര ഊര്‍ജ്ജ പ്രതിസന്ധിയും ഇന്ത്യയിലെ മെഡിക്കല്‍ ഉപകരണ നിര്‍മ്മാണ മേഖലയെയും ഗുരുതരമായി ബാധിക്കുന്നു. | സംഘർഷം തുടരവേ പ്രവാസികൾക്ക് ആശ്വാസവുമായി യുഎഇയുടെ സുപ്രധാന തീരുമാനം; താമസവിസയിൽ ഇളവ്, മാർച്ച് 31 വരെ തിരിച്ചുവരാം | വൻ വിട്ടുവീഴ്ചയ്ക്ക് തയാറായി അമേരിക്ക, കോളടിച്ചത് റഷ്യക്ക്; റഷ്യൻ എണ്ണ ഉൽപ്പന്നങ്ങൾ വാങ്ങാൻ രാജ്യങ്ങൾക്ക് അനുമതി, നിർണായക നീക്കം | പാചകവാതക പ്രതിസന്ധി; ഭക്ഷണം പാകം ചെയ്യാൻ കൽക്കരിയും മണ്ണെണ്ണയും ഉപയോഗിക്കണം, നിർദേശം നൽകി കേന്ദ്ര സർക്കാർ, സംസ്ഥാനങ്ങൾക്ക് കൂടുതൽ മണ്ണെണ്ണ നൽകും | ജി സുധാകരനോട് ഇനി മൃദുഭാവം വേണ്ട; വെല്ലുവിളിയെ രാഷ്ട്രീയമായി നേരിടാൻ സിപിഎം, | ശബരിമല സ്വര്‍ണക്കൊള്ള കേസ്; ദൂതൻ വഴി വിശദീകരണം നൽകി എ പത്മകുമാര്‍, 'പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ല, തെറ്റ് ചെയ്തിട്ടില്ല' | യുഎസിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം, സ്ഫോടക വസ്തുക്കളുമായി കെട്ടിടത്തിലേക്ക് ട്രക്ക് ഓടിച്ച് കയറ്റിയ അക്രമിയെ കൊലപ്പെടുത്തി | ഇറാൻ പ്രസിഡന്‍റിനെ ഫോണിൽ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, സംഘ‍ർഷം തുടങ്ങി ആദ്യത്തെ ചർച്ച; സ്ഥിതിഗതികൾ വഷളാകുന്നതിൽ ആശങ്ക അറിയിച്ചു | എൽഡിഎഫിലെ ആദ്യ പരസ്യ സ്ഥാനാ‍ർഥി പ്രഖ്യാപനം നടത്തി ജോസ് കെ മാണി, ഇടുക്കിയിൽ അങ്കത്തിനിറങ്ങുക റോഷി അഗസ്റ്റിൻ തന്നെ | എൽപിജി പ്രതിസന്ധിയിൽ 3 സുപ്രധാന തീരുമാനമെടുത്ത് സംസ്ഥാന സർക്കാർ; മുൻഗണന ക്രമം, മോണിറ്ററിംഗ് കമ്മറ്റി, സിലണ്ടർ പരിധി കൂട്ടാൻ കേന്ദ്രത്തോട് ആവശ്യപ്പെടും | ഗാര്‍ഹിക എൽപിജി ആവശ്യത്തിന് സ്റ്റോക്കുണ്ട്, പാനിക് ബുക്കിങ് പാടില്ല; ഗ്രാമീണ മേഖലയിൽ ബുക്കിങിന് 45 ദിവസത്തെ ഇടവേളയെന്ന് കേന്ദ്രം | 36 മുതല്‍ 37 ഡിഗ്രി സെൽഷ്യസ് വരെ ചൂട്; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഉയര്‍ന്ന താപനില മുന്നറിയിപ്പ് | ജി സുധാകരൻ ഇനി 'വിമതൻ', അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപനം | ബാല നടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി | ഫറൂഖ് അബ്ദുള്ളയ്ക്കും കശ്മീര്‍ ഉപമുഖ്യമന്ത്രിയ്ക്കും നേരെ വധശ്രമം; വിവാഹവേദിയിൽ വെടിയുതിർത്ത് അക്രമി, അത്ഭുതകരമായി രക്ഷപ്പെട്ട് നേതാക്കൾ | രാജ്യത്തെ എൽപിജി പ്രതിസന്ധി: സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രം, പരിഭ്രമിക്കേണ്ട കാര്യമില്ലെന്ന് പ്രധാനമന്ത്രി | ‘മോദി മികച്ച ഭരണാധികാരി, പ്രചോദിപ്പിക്കുന്ന നേതാവ്’; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ |
our news logo
March 13, 2026
weather image
Latest news
ശബരിമല സ്വര്‍ണക്കൊള്ള കേസ്; ദൂതൻ വഴി വിശദീകരണം നൽകി എ പത്മകുമാര്‍, 'പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ല, തെറ്റ് ചെയ്തിട്ടില്ല'

വെബ് ഡെസ്ക് 15 hours, 19 minutes

image of latest hot news

   പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ സംഭവത്തിൽ എ. പത്മകുമാർ സിപിഎമ്മിന് വിശദീകരണം നൽകി. തെറ്റ് ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ലെന്നുമാണ് വിശദീകരണം. തപാലിലൂടെ ആയിരുന്നു പത്മകുമാറിനോട് പത്തനംതിട്ട ജില്ലാ നേതൃത്വം വിശദീകരണം തേടിയത്. ദൂതൻ വഴിയാണ് പത്മകുമാര്‍ മറുപടി കൈമാറിയത്. ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റും മുതിർന്ന നേതാവുമായ എ. പത്മകുമാറിന് കഴിഞ്ഞ ദിവസമാണ് സി പി എം വിശദീകരണ നോട്ടീസ് അയച്ചത്.ഇതിനുള്ള മറുപടിയായിട്ടാണ് വിശദീകരണം ദൂതൻ വഴി കൈമാറിയത്. പുറത്താക്കൽ നടപടിക്ക് മുന്നോടിയായിയാണ് വിശദീകരണം തേടിയതെന്നാണ് സൂചന. സംസ്ഥാന സമിതിയുടെ നിർദ്ദേശപ്രകാരമാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നടപടി. സ്വർണ്ണക്കൊള്ള കേസിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിൽ വിശദീകരണം നൽകാനായിരുന്നു നിര്‍ദേശം. സ്വർണ്ണകൊള്ളയിൽ ജയിലിൽ പോയപ്പോഴും പുറത്തിറങ്ങിയപ്പോഴും സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ് പത്മകുമാർ. പത്മകുമാറിനുള്ള പാർട്ടി സംരക്ഷണം നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിപക്ഷം ആയുധമാക്കും എന്ന് കണ്ടാണ് ഏറെ വൈകിയുള്ള സിപിഎമ്മിന്‍റെ പുറത്താക്കൽ നീക്കം.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks