Breaking News
വനിതാ സംവരണ ബിൽ; ഭേദഗതി നീക്കവുമായി കേന്ദ്രം | പകൽ സമയം മദ്യം, കാപ്പി, ചായ കുടിക്കരുത്! ജാഗ്രത നിർദേശവുമായി ദുരന്ത നിവാരണ അതോറിറ്റി, ചൂട് കൂടിയതോടെ മുന്നറിയിപ്പ്‍ | ഡാറ്റ ചോര്‍ത്തൽ വിവാദത്തിൽ സർക്കാരിന് ആശ്വാസം; മുഖ്യമന്ത്രിയുടെ ഓഫീസ് സന്ദേശമയച്ചതിൽ നിയമവിരുദ്ധതയില്ല, ഹർജി തള്ളി ഹൈക്കോടതി | ഗണേഷ്കുമാർ വിവാദം ഒത്തുതീർപ്പിലേക്ക്, ഭാര്യയെ വിളിച്ചു ക്ഷമാപണം നടത്തി മന്ത്രി; വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ബിന്ദു മേനോൻ | വില ഉയർത്താതെ രക്ഷയില്ല', പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധിപ്പിക്കാൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ | അവസാനം ഞങ്ങൾ നിർണയിക്കും, ഒരു ലിറ്റർ എണ്ണപോലും കടത്തിവിടില്ല'; യുദ്ധം ഏറെക്കുറെ പൂർത്തിയായെന്ന ട്രംപിന്‍റെ അവകാശവാദത്തിന് ഇറാന്‍റെ മറുപടി | രാജ്യത്ത് എൽപിജി നിയന്ത്രണം? വാതക ലഭ്യത ഉറപ്പു വരുത്താൻ മൂന്നംഗ സമിതി, ഗാർഹിക സിലിണ്ടർ പൂഴ്ത്തി വെക്കാൻ സമ്മതിക്കില്ല | കുവൈത്തിന് നേരെ വീണ്ടും ആക്രമണം; രണ്ട് ബാലിസ്റ്റിക് മിസൈലും ഒരു ഡ്രോണും തകർത്തു | ഗണേഷ് കുമാറിനെതിരായ ആരോപണങ്ങൾ: വെട്ടിലായി സർക്കാരും എൽഡിഎഫും; ഗണേഷ്കുമാർ ഇന്ന് മുഖ്യമന്ത്രിയെ കണ്ടേക്കും | പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കൊച്ചിയിലെത്തും | ഇറാനെതിരെയുള്ള ആക്രമണം: യുദ്ധം പൂർത്തിയായെന്ന് ആദ്യം പറഞ്ഞു, പിന്നാലെ യുദ്ധം തുടരുമെന്നും; ആശങ്കയിലാക്കി ട്രംപിന്റെ പരസ്പര വിരുദ്ധ പ്രസ്താവനകൾ | ലോകത്തെ ആശങ്കയിലാക്കി ഇറാന്‍റെ പ്രഖ്യാപനം, അമേരിക്കയുമായി ദീർഘകാല പോരാട്ടത്തിന് സന്നദ്ധം; നയതന്ത്ര ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന് ഉന്നത നേതാവ് | സൗദിയിൽ ഒരാഴ്ചയ്ക്കുള്ളിൽ 21,022 പ്രവാസികൾ പിടിയിൽ, നിയമലംഘകരെ കണ്ടെത്താൻ കർശന പരിശോധന | കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ നേഴ്സുമാരുടെ പ്രതിഷേധം; കയ്യേറ്റം ചെയ്തെന്ന് ആരോപണം, സംഘർഷം | പാലക്കാട് സ്വതന്ത്രനായി മത്സരിക്കാൻ ഇല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ; 'പാർട്ടി പറഞ്ഞാൽ മത്സരിക്കും, വേണ്ടെന്ന് പറഞ്ഞാൽ ഇല്ല' | എൽഡ‍ിഎഫിൽ അപ്രതീക്ഷിത പ്രതിസന്ധി, പൊട്ടിത്തെറിച്ച് സിപിഐ എംഎല്‍എ രംഗത്ത്; പിന്നാലെ മറുപടിയുമായി മുൻ എംഎൽഎ ഗീത ഗോപി | ട്രംപുമായി ഫോണിൽ സംസാരിച്ച് യുഎഇ പ്രസിഡൻ്റ്; ഇറാൻ ആക്രമണം ചർച്ചയായി, ഒരു അമേരിക്കൻ സൈനികൻ കൂടി കൊല്ലപ്പെട്ടു |
our news logo
March 10, 2026
weather image
Latest news
വില ഉയർത്താതെ രക്ഷയില്ല', പെട്രോളിയം ഉത്പന്നങ്ങളുടെ വില വർധിപ്പിക്കാൻ ഇന്ത്യൻ ഓയിൽ കോർപറേഷൻ

വെബ് ഡെസ്ക് 5 hours, 41 minutes

image of latest hot news

   ദില്ലി: രാജ്യത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമാകുന്നു. പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വർധിപ്പിക്കാനാണ് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ തീരുമാനം. വില ഉയർത്താതെ രക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി ഐഓസി കൺട്രി ഹെഡ് ബി ബി പാത്ര വിതരണക്കാർക്ക് കത്തയച്ചു. ഏത് നിമിഷവും വില വർധന പ്രാബല്യത്തിൽ വരുത്തുമെന്നും എത്ര രൂപ കൂട്ടുമെന്നത് സെയിൽസ് ടീം അറിയിക്കുമെന്നുമാണ് കത്തിൽ പറയുന്നു. ഇന്നലെയാണ് വിരണക്കാർക്ക് കത്തയച്ചത്.ക്രൂഡ് ഓയിൽ വില വർധനയും രൂപയുടെ മൂല്യത്തകർച്ചയും ചൂണ്ടിക്കാട്ടിയാണ് ഐഓസി വിതരണക്കാർക്ക് കത്ത് അയച്ചിരിക്കുന്നത്. അതേസമയം, പാചകവാതക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് വാണിജ്യ സിലിണ്ടർ വിതരണം നിർത്തിയതായും ഐഒസി അറിയിച്ചു. ബെംഗളൂരുവിലെ ഹോട്ടലുകളിലും ഇൻഡസ്ട്രികളിലും വിതരണം നിർത്തിവെച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെന്നൈ ഡിവിഷനാണ് അറിയിപ്പ് നൽകിയത്. ഉപഭോക്താക്കൾ ഇതര വഴികൾ തേടണമെന്നുമാണ് നിർദേശം. ഇതിനിടെ ഭാരത് പെട്രോളിയവും എച്ച്പിയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബെം​ഗളൂരു ന​ഗരത്തിലെ 35,000 ഓളം ഹോട്ടലുകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. മാസം നഗരത്തിൽ വേണ്ടത് 3 ലക്ഷം സിലിണ്ടറുകളാണ്. ദിവസവും 22,000 സിലിണ്ടറുകളാണ് വേണ്ടിവരുന്നത്. നിലവിൽ 11,000 സിലിണ്ടർ മാത്രം വിതരണം ചെയ്യുന്നുണ്ട്. സ്റ്റോക്ക് തീർന്നാൽ ഹോട്ടലുകൾ അടച്ചിടേണ്ട സാഹചര്യമാണ്. സംഭവത്തെ തുട‌ർന്ന് മുഖ്യമന്ത്രിയെ കാണാനാണ് കർണാടക ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ തീരുമാനം.കേരളത്തിലും എൽപിജി ഉപയോഗം കടുത്ത നിയന്ത്രണത്തിലേക്ക് എത്തി. ഹോട്ടൽ മേഖലയിൽ ഉപയോഗിക്കുന്ന എൽപിജി കൊമേഴ്സ്യൽ സിലിണ്ടറുകളുടെ ലഭ്യത കുറവുണ്ടാകുമെന്ന് ഹോട്ടൽ ഉടമകൾക്ക് വിവരം ലഭിച്ചു. എൽപിജി ഡിസ്ട്രിബ്യൂട്ടേഴ്സ് ഫെഡറേഷൻ വിതരണക്കാർക്ക് ഇതുസംബന്ധിച്ച് കത്ത് നൽകി. ഹോട്ടലുകളും വ്യവസായ സ്ഥാപനങ്ങളും ഉപയോഗിക്കുന്ന 19 കിലോഗ്രാം, 47.5 കിലോഗ്രാം വിഭാഗങ്ങളിലുള്ള സിലിണ്ടറുകളുടെ ലഭ്യതയിലാണ് കുറവുള്ളത്.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks