Breaking News
ഇറാൻ നാവികസേനയുടെ മൂന്നാം കപ്പലിന് കൊച്ചി തുറമുഖത്ത് അഭയം നൽകി ഇന്ത്യ | നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പട്ടികയിൽ യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം നൽകാത്തതിനെതിരെ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം. | ഇസ്രയേൽ പ്രതിരോധമന്ത്രിയുടെ വെളിപ്പെടുത്തൽ; ഖമനേയിയെ വധിക്കാൻ 2025 നവംബർ മുതൽ ഗൂഢാലോചന, നെതന്യാഹു രഹസ്യ പദ്ധതികൾ തയ്യാറാക്കി | അമിത വേ​ഗതയിലെത്തിയ കാറിടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം; പ്രതി ഡോക്ടർ സിറിയക് പി ജോർജ് പിടിയിൽ | വീണ്ടും ചികിത്സാപിഴവ്; ശസ്ത്രക്രിയക്കിടെ തുണിക്കഷ്ണം വയറ്റിൽ തുന്നിക്കെട്ടി, കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ പരാതി | പതിനാറുകാരനെ കൊലപ്പെ‌ടുത്തി, പിന്നാലെ മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമം; 46കാരൻ പിടിയിൽ, സംഭവം മധ്യപ്രദേശിൽ | പശ്ചിമേഷ്യയിലെ സംഘര്‍ഷം; അസാധാരണമായ സംഭവങ്ങളാണ് ഉണ്ടാകുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ് | തിരുവനന്തപുരം സെന്‍ട്രൽ സീറ്റ്; സിപി ജോണിനെതിരെ കോണ്‍ഗ്രസിൽ പടയൊരുക്കം, രാജി ഭീഷണിയുമായി ഡിസിസി ഭാരവാഹികള്‍ | അബിൻ വർക്കിക്കെതിരെ ആറന്മുളയിലാകെ പോസ്റ്ററുകൾ |
Hot News
Latest news
ആക്റ്റീവ് സിം ഫോണിലില്ലേ, ഇനി വാട്‌സ്ആപ്പ്, ടെലഗ്രാം എന്നിവ പ്രവര്‍ത്തിക്കില്ല

വെബ് ഡെസ്ക് 16 hours, 22 minutes

image of latest hot news

   ദില്ലി: ആക്റ്റിവായ സിം കാര്‍ഡ് ഫോണിലില്ലാതെ മെസേജിംഗ് ആപ്പുകള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനരഹിതമാകും. രാജ്യത്ത് സിം-ബൈന്‍ഡിംഗ് നിര്‍ബന്ധമാക്കുന്ന പ്രക്രിയ ആരംഭിച്ചു. ഇതോടെ വാട്‌സ്ആപ്പ്, ടെലഗ്രാം, സിഗ്‌നല്‍ തുടങ്ങിയ ആപ്പുകള്‍ ഇനി മുതല്‍ ഉപയോഗിക്കണമെങ്കില്‍ ഫോണില്‍ ഈ ആപ്പുകള്‍ രജിസ്റ്റര്‍ ചെയ്‌ത സിം കാര്‍ഡ് നിര്‍ബന്ധമായും ആക്റ്റീവായിട്ടുണ്ടായിരിക്കണം. അല്ലാത്തപക്ഷം ഇത്തരം മെസേജിംഗ് ആപ്പുകള്‍ പ്രവര്‍ത്തനരഹിതമാകും. മെസേജിംഗ് ആപ്ലിക്കേഷനുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകള്‍ കുറയ്‌ക്കുന്നതിന്‍റെ ഭാഗമായാണ് സിം-ബൈന്‍ഡിംഗ് രാജ്യത്ത് നിര്‍ബന്ധമാക്കിയിരിക്കുന്നത് എന്നാണ് ടെലികോം മന്ത്രാലയത്തിന്‍റെ വാദം. ഈ പുത്തന്‍ നിയമം ഇന്ത്യയിൽ രജിസ്റ്റർ ചെയ്‌ത അക്കൗണ്ടുകൾക്ക് മാത്രമാണ് ബാധകമെന്നും ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. എന്താണ് സിം-ബൈന്‍ഡിംഗ്? ഫോണില്‍ നിന്ന് ഒറിജിനല്‍ സിം കാര്‍ഡ് നീക്കം ചെയ്‌ത ശേഷവും വിവിധ മെസേജിംഗ് ആപ്പുകള്‍ സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ ഉപയോഗിക്കുന്നുണ്ട് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ടെലികോം മന്ത്രാലയം മെസേജിംഗ് ആപ്പുകള്‍ക്കുള്ള നിയന്ത്രണം കര്‍ശനമാക്കിയത്. ഇത്തരത്തില്‍ അക്കൗണ്ടുകള്‍ റിമോട്ടായി തട്ടിപ്പ് സംഘങ്ങള്‍ കൈകാര്യം ചെയ്യുന്നത് തടയുകയാണ് സിം-ബൈന്‍ഡിംഗ് പോളിസിയുടെ ലക്ഷ്യം. ഇനി മുതല്‍ വാട്‌സ്ആപ്പ് പോലുള്ള മെസേജിംഗ് ആപ്പുകളുടെ വെബ് വേര്‍ഷനുകള്‍ ഓരോ ആറ് മണിക്കൂറിലും സ്വയം ലോഗൗട്ട് ചെയ്യപ്പെടും. വീണ്ടും സേവനം ഉപയോഗിക്കാന്‍ ഉപയോക്താക്കള്‍ ആക്ടീവ് സിം കാർഡുള്ള ഫോണ്‍ ഉപയോഗിച്ച് ക്യുആര്‍ കോഡ് വീണ്ടും സ്‌കാന്‍ ചെയ്യണം. എന്നാല്‍ മൊബൈല്‍ ആപ്പുകള്‍ ഓരോ ആറ് മണിക്കൂറിലും ലോഗൗട്ടാവില്ല. പ്രവാസികളുടെ ആപ്പുകള്‍ പ്രവര്‍ത്തിക്കുമോ? സിം കാർഡ് ഇട്ടിരിക്കുന്ന ഫോണിൽ മാത്രമേ ആപ്പ് പ്രവർത്തിക്കൂ എന്ന നിബന്ധനയാണ് ടെലികോം മന്ത്രാലയം ഇപ്പോള്‍ രാജ്യത്ത് നടപ്പാക്കുന്നത്. എന്നാല്‍ ഒന്നിലേറെ മൊബൈല്‍ ഫോണുകളില്‍ വാട്‌സ്ആപ്പ് പോലുള്ള മെസേജിംഗ് ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് പ്രതിസന്ധി സൃഷ്‌ടിക്കുമെന്ന വിമര്‍ശനം നേരത്തെതന്നെ ഉയര്‍ന്നിരുന്നു. വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ ഫോണില്‍ രജിസ്റ്റർ ചെയ്‌ത സിം കാർഡ് ഉണ്ടെങ്കിൽ മെസേജിംഗ് ആപ്പുകളുടെ സേവനം ഇന്ത്യക്ക് പുറത്തും തടസപ്പെടില്ല. എന്നാൽ, യാത്രയ്ക്കിടെ മറ്റ് രാജ്യങ്ങളിലെ പ്രാദേശിക സിം കാർഡ് ഉപയോഗിക്കേണ്ടിവരുന്നവര്‍ക്ക്, അവരുടെ ഓറിജിനൽ ഇന്ത്യൻ സിം വീണ്ടും ഫോണിൽ ഇടുന്നതുവരെ മെസേജിംഗ് അക്കൗണ്ട് താൽക്കാലികമായി പ്രവർത്തനരഹിതമായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks