Breaking News
ഇറാൻ നാവികസേനയുടെ മൂന്നാം കപ്പലിന് കൊച്ചി തുറമുഖത്ത് അഭയം നൽകി ഇന്ത്യ | നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി പട്ടികയിൽ യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം നൽകാത്തതിനെതിരെ സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം. | ഇസ്രയേൽ പ്രതിരോധമന്ത്രിയുടെ വെളിപ്പെടുത്തൽ; ഖമനേയിയെ വധിക്കാൻ 2025 നവംബർ മുതൽ ഗൂഢാലോചന, നെതന്യാഹു രഹസ്യ പദ്ധതികൾ തയ്യാറാക്കി | അമിത വേ​ഗതയിലെത്തിയ കാറിടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം; പ്രതി ഡോക്ടർ സിറിയക് പി ജോർജ് പിടിയിൽ | വീണ്ടും ചികിത്സാപിഴവ്; ശസ്ത്രക്രിയക്കിടെ തുണിക്കഷ്ണം വയറ്റിൽ തുന്നിക്കെട്ടി, കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ പരാതി | പതിനാറുകാരനെ കൊലപ്പെ‌ടുത്തി, പിന്നാലെ മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമം; 46കാരൻ പിടിയിൽ, സംഭവം മധ്യപ്രദേശിൽ | പശ്ചിമേഷ്യയിലെ സംഘര്‍ഷം; അസാധാരണമായ സംഭവങ്ങളാണ് ഉണ്ടാകുന്നതെന്ന് പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ് | തിരുവനന്തപുരം സെന്‍ട്രൽ സീറ്റ്; സിപി ജോണിനെതിരെ കോണ്‍ഗ്രസിൽ പടയൊരുക്കം, രാജി ഭീഷണിയുമായി ഡിസിസി ഭാരവാഹികള്‍ | അബിൻ വർക്കിക്കെതിരെ ആറന്മുളയിലാകെ പോസ്റ്ററുകൾ |
Hot News
Latest news
പതിനാറുകാരനെ കൊലപ്പെ‌ടുത്തി, പിന്നാലെ മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമം; 46കാരൻ പിടിയിൽ, സംഭവം മധ്യപ്രദേശിൽ

വെബ് ഡെസ്ക് 16 hours, 50 minutes

image of latest hot news

   ഭോപ്പാൽ: മധ്യപ്രദേശിലെ ദാമോയിൽ കൗമാരക്കാരനെ കൊലപ്പെടുത്തിയ 46കാരൻ പിടിയിൽ. 16 വയസ്സുകാരൻ ഭരത് വിശ്വകർമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദാമോ സ്വദേശിയായ ഗുഡ്ഡ പട്ടേലാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. ഭരത്തിനെ കൊലപ്പെടുത്തിയ ശേഷം മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ഗുഡ്ഡ ശ്രമിച്ചതായി ഗ്രാമവാസികൾ പറയുന്നു.സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന ഭരത്തിനെ ഇരുമ്പ് വടി ഉപയോഗിച്ച് ഗുഡ്ഡ പിന്നിൽ നിന്ന് അടിച്ച് വീഴ്ത്തുകയായിരുന്നു. താഴെ വീണ ഭരതിനെ ചുറ്റിക ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തുകയും ചെയ്തു. ശബ്ദം കേട്ട് വന്ന പ്രദേശവാസികൾ കാണുന്നത് ഭരതിൻ്റെ മാംസം ഭക്ഷിക്കാനും രക്തം കുടിക്കാനും ശ്രമിക്കുന്ന ഗുഡ്ഡയെയാണ്. പിന്നാലെ ഗ്രാമവാസികൾ ഇയാളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന ഗുഡ്ഡ പട്ടേൽ കഴിഞ്ഞ ജനുവരിയിലാണ് ജയിൽമോചിതനായത്. ഇയാൾക്ക് ഏതെങ്കിലും തരത്തിലുള്ള മാനസിക പ്രശ്നങ്ങളുണ്ടോ എന്നാണ് നിലവിൽ പൊലീസ് പരിശോധിക്കുന്നത്.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks