Breaking News
പൂരത്തിനിടെ സംഘർഷം, സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു | ആറ്റുകാൽ പൊങ്കാലയ്ക്ക് സമാപനം | എറണാകുളത്ത് സിറ്റിംഗ് എംഎൽഎമാർ വീണ്ടും കളത്തിലേക്ക്; വൈപ്പിനിൽ പുതുമുഖം, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് ചേരും | രണ്ട് പെൺകുട്ടികൾക്ക് ജ്യൂസിൽ വിഷം കലർത്തി നൽകി, പിന്നാലെ അച്ഛൻ ജീവനൊടുക്കി | ഒന്നും നോക്കാതെ നടപടി! മലപ്പുറത്ത് പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞവര്‍ക്ക് പണി കിട്ടി; പിഴയായി പിരിച്ചെടുത്തത് 3.52 കോടി രൂപ | വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; റിമാൻഡിലായ കെഎസ്‍യു പ്രവർത്തകര്‍ക്ക് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി | എണ്ണവില കുതിക്കും? ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ; കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ് | പൊങ്കാലയ്ക്ക് വന്നവർക്ക് വാതിൽ തുറന്നിട്ട് പള്ളിയും മസ്ജിദും; പ്രത്യേക പന്തൽ വരെ ഒരുക്കി ജുമാ മസ്ജിദ്, എല്ലാ സൗകര്യങ്ങളും ഉറപ്പാക്കി | ഇന്ത്യയോട് പാകിസ്ഥാൻ പ്രസിഡന്‍റിന്‍റെ അഭ്യർത്ഥന, യുദ്ധത്തിൽ നിന്നെല്ലാം പിന്മാറി ചർച്ചയിലേക്ക് മടങ്ങണമെന്ന് ആസിഫ് അലി സർദാരി | ലെബനിൽ ഞെട്ടിച്ച് ഇസ്രയേലിന്‍റെ ബോംബാക്രമണം, ഹിസ്ബുള്ളയുടെ ഉന്നതർ കൊല്ലപ്പെട്ടു, കമാൻഡ് സെന്‍ററുകളും ആയുധപ്പുരകളും തകർത്തു | മുൻ കേന്ദ്രമന്ത്രി കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു | ഒടുവിൽ 'വജ്രായുധം' പ്രയോഗിച്ച് ഇറാൻ, ഏത് കപ്പലായാലും തീയിടുമെന്ന് മുന്നറിയിപ്പ്; ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യയും ആശങ്കയിൽ | എയർ ഇന്ത്യ എക്സ്പ്രസിന്‍റെ പ്രഖ്യാപനം; കൊച്ചിയും കോഴിക്കോടും അടക്കം ഇന്ത്യയിലെ 6 നഗരങ്ങളിൽ 'മസ്കറ്റ്' സർവീസ് പുനരാംരഭിക്കും | റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാൻ ആക്രമണം; ഇറാന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഡൊണാൾഡ് ട്രംപ് | ഇറാൻ ബാലസ്റ്റിക് മിസൈലുകൾ നിറച്ചു, ആണവ ഉത്പാദനം കൂട്ടി, ലക്ഷ്യം സൈന്യത്തെ തകർക്കൽ; ആക്രമണത്തിന് കാരണം പറഞ്ഞ് യുഎസ് സൈനിക മേധാവി | ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ സർവീസ് ഒരു വർഷം കൂടി നീട്ടി ഉത്തരവ്; 2027 ജൂൺ 30 വരെ തുടരും, മന്ത്രിസഭായോ​ഗ തീരുമാനം | ആറ്റുകാൽ പൊങ്കാല കുടിവെള്ള പ്രശ്നം; ശിവൻകുട്ടിക്ക് മറുപടിയുമായി മേയര്‍ വിവി രാജേഷ്, 'ഒന്നര മാസമായി നഗരത്തിൽ കുടിവെള്ള പ്രശ്നം തുടങ്ങിയിട്ട്' | ഇന്ത്യ സെമിയിലെത്തില്ലെന്ന പ്രവചനം പാളി, വിന്‍ഡീസിനെതിരായ വിജയത്തില്‍ പുതിയ ആരോപണവുമായി മുഹമ്മദ് ആമിർ | ശബരിമലയിലെ യുവതി പ്രവേശനം; ദേവസ്വം ബോർഡിന്‍റെ നിർണായക നിലപാട് മാറ്റം, 2019 ലെ സത്യവാങ്മൂലം തിരുത്തും |
Latest news
ഒന്നും നോക്കാതെ നടപടി! മലപ്പുറത്ത് പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞവര്‍ക്ക് പണി കിട്ടി; പിഴയായി പിരിച്ചെടുത്തത് 3.52 കോടി രൂപ

വെബ് ഡെസ്ക് 16 hours, 54 minutes

image of latest hot news

   മലപ്പുറം ജില്ലയില്‍ പൊതുസ്ഥലങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിച്ചു. 2023 മാര്‍ച്ച് മുതല്‍ ഇതുവരെ മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് 3.52 കോടി രൂപയാണ് പിഴയായി ഈടാക്കിയത്. സംസ്ഥാനത്ത് ഏറ്റവുമധികം പിഴ ഈടാക്കിയ ജില്ലകളില്‍ ഒന്നായ എറണാകുളത്തിന് പിന്നാലെയാണ് മലപ്പുറം ജില്ലയിലെ ഈ കണക്കുകള്‍. ഈ വര്‍ഷം ജനുവരി മാസത്തില്‍ മാത്രം 21 ലക്ഷം രൂപയാണ് പിഴയിനത്തില്‍ ലഭിച്ചത്. പൊതുസ്ഥലങ്ങളിലോ ജലാശയങ്ങളിലോ മലിനജലം ഒഴുക്കുകയോ മാലിന്യമോ വിസര്‍ജ്യവസ്തുക്കളോ നിക്ഷേപിക്കുകയോ ചെയ്താല്‍ 10,000 രൂപ മുതല്‍ 50,000 രൂപ വരെയാണ് പിഴയായി ചുമത്തുന്നത്. മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്യുന്നവര്‍ക്ക് 5,000 രൂപ മുതല്‍ പിഴ ചുമത്തുന്നുണ്ട്.ഏതു തരത്തിലുള്ള മാലിന്യമാണ് നിക്ഷേപിച്ചത്, അതിന്റെ അളവ് എത്രയാണ് എന്നിവ കണക്കാക്കിയാണ് പിഴയുടെ തുക തദ്ദേശ സ്ഥാപനങ്ങള്‍ നിശ്ചയിക്കുന്നത്. പരമാവധി 50,000 രൂപ വരെ പിഴ ഈടാക്കാന്‍ നിയമം അനുശാസിക്കുന്നു. മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി പ്രത്യേക വാട്ട്സ്ആപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ട്. പൊതുയിടങ്ങളിലോ ജലാശയങ്ങളിലോ മാലിന്യം നിക്ഷേപിക്കുന്നവരുടെ ദൃശ്യങ്ങളോ വാഹന നമ്പറോ മറ്റ് തിരിച്ചറിയല്‍ വിവരങ്ങളോ 9446700800 എന്ന നമ്പറിലേക്ക് പൊതുജനങ്ങള്‍ക്ക് അയക്കാവുന്നതാണ്. നിയമലംഘനം നടത്തുന്നവര്‍ പിഴ അടയ്ക്കുന്നതോടെ, വിവരം കൈമാറിയ വ്യക്തിക്ക് പിഴത്തുകയുടെ നാലിലൊന്ന് പ്രതിഫലമായി നല്‍കുകയും ചെയ്യുന്നു. പിഴ അടച്ചാലുടന്‍ വിവരം നല്‍കിയവരെ ബന്ധപ്പെട്ട് അക്കൗണ്ട് വിവരങ്ങള്‍ ശേഖരിച്ച് ഈ തുക കൈമാറുകയാണ് പതിവ്. 'മാലിന്യമുക്തം നവകേരളം' പദ്ധതിയുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങള്‍ വിവിധ കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പിഴ ഈടാക്കുന്ന നടപടികള്‍ വേഗത്തിലാക്കുന്നത്.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks