Breaking News
പൂരത്തിനിടെ സംഘർഷം, സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്ക് കുത്തേറ്റു | ആറ്റുകാൽ പൊങ്കാലയ്ക്ക് സമാപനം | എറണാകുളത്ത് സിറ്റിംഗ് എംഎൽഎമാർ വീണ്ടും കളത്തിലേക്ക്; വൈപ്പിനിൽ പുതുമുഖം, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് ചേരും | രണ്ട് പെൺകുട്ടികൾക്ക് ജ്യൂസിൽ വിഷം കലർത്തി നൽകി, പിന്നാലെ അച്ഛൻ ജീവനൊടുക്കി | ഒന്നും നോക്കാതെ നടപടി! മലപ്പുറത്ത് പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിഞ്ഞവര്‍ക്ക് പണി കിട്ടി; പിഴയായി പിരിച്ചെടുത്തത് 3.52 കോടി രൂപ | വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസ്; റിമാൻഡിലായ കെഎസ്‍യു പ്രവർത്തകര്‍ക്ക് തിരിച്ചടി, ജാമ്യാപേക്ഷ തള്ളി | എണ്ണവില കുതിക്കും? ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ; കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ് | പൊങ്കാലയ്ക്ക് വന്നവർക്ക് വാതിൽ തുറന്നിട്ട് പള്ളിയും മസ്ജിദും; പ്രത്യേക പന്തൽ വരെ ഒരുക്കി ജുമാ മസ്ജിദ്, എല്ലാ സൗകര്യങ്ങളും ഉറപ്പാക്കി | ഇന്ത്യയോട് പാകിസ്ഥാൻ പ്രസിഡന്‍റിന്‍റെ അഭ്യർത്ഥന, യുദ്ധത്തിൽ നിന്നെല്ലാം പിന്മാറി ചർച്ചയിലേക്ക് മടങ്ങണമെന്ന് ആസിഫ് അലി സർദാരി | ലെബനിൽ ഞെട്ടിച്ച് ഇസ്രയേലിന്‍റെ ബോംബാക്രമണം, ഹിസ്ബുള്ളയുടെ ഉന്നതർ കൊല്ലപ്പെട്ടു, കമാൻഡ് സെന്‍ററുകളും ആയുധപ്പുരകളും തകർത്തു | മുൻ കേന്ദ്രമന്ത്രി കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു | ഒടുവിൽ 'വജ്രായുധം' പ്രയോഗിച്ച് ഇറാൻ, ഏത് കപ്പലായാലും തീയിടുമെന്ന് മുന്നറിയിപ്പ്; ഹോർമുസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യയും ആശങ്കയിൽ | എയർ ഇന്ത്യ എക്സ്പ്രസിന്‍റെ പ്രഖ്യാപനം; കൊച്ചിയും കോഴിക്കോടും അടക്കം ഇന്ത്യയിലെ 6 നഗരങ്ങളിൽ 'മസ്കറ്റ്' സർവീസ് പുനരാംരഭിക്കും | റിയാദിലെ യുഎസ് എംബസിക്ക് നേരെ ഇറാൻ ആക്രമണം; ഇറാന് കനത്ത തിരിച്ചടി നല്‍കുമെന്ന് ഡൊണാൾഡ് ട്രംപ് | ഇറാൻ ബാലസ്റ്റിക് മിസൈലുകൾ നിറച്ചു, ആണവ ഉത്പാദനം കൂട്ടി, ലക്ഷ്യം സൈന്യത്തെ തകർക്കൽ; ആക്രമണത്തിന് കാരണം പറഞ്ഞ് യുഎസ് സൈനിക മേധാവി | ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ സർവീസ് ഒരു വർഷം കൂടി നീട്ടി ഉത്തരവ്; 2027 ജൂൺ 30 വരെ തുടരും, മന്ത്രിസഭായോ​ഗ തീരുമാനം | ആറ്റുകാൽ പൊങ്കാല കുടിവെള്ള പ്രശ്നം; ശിവൻകുട്ടിക്ക് മറുപടിയുമായി മേയര്‍ വിവി രാജേഷ്, 'ഒന്നര മാസമായി നഗരത്തിൽ കുടിവെള്ള പ്രശ്നം തുടങ്ങിയിട്ട്' | ഇന്ത്യ സെമിയിലെത്തില്ലെന്ന പ്രവചനം പാളി, വിന്‍ഡീസിനെതിരായ വിജയത്തില്‍ പുതിയ ആരോപണവുമായി മുഹമ്മദ് ആമിർ | ശബരിമലയിലെ യുവതി പ്രവേശനം; ദേവസ്വം ബോർഡിന്‍റെ നിർണായക നിലപാട് മാറ്റം, 2019 ലെ സത്യവാങ്മൂലം തിരുത്തും |
Latest news
പൊങ്കാലയ്ക്ക് വന്നവർക്ക് വാതിൽ തുറന്നിട്ട് പള്ളിയും മസ്ജിദും; പ്രത്യേക പന്തൽ വരെ ഒരുക്കി ജുമാ മസ്ജിദ്, എല്ലാ സൗകര്യങ്ങളും ഉറപ്പാക്കി

വെബ് ഡെസ്ക് 17 hours, 18 minutes

image of latest hot news

   തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടയിലും മതസൗഹാർദ്ദത്തിന്‍റെ ഉത്തമ മാതൃകയായി പാളയം. ക്ഷേത്രവും ജുമ മസ്ജിദും സെന്‍റ് ജോസഫ് ചർച്ചും തൊട്ടടുത്തായി നിലകൊള്ളുന്ന പാളയത്ത് പൊങ്കാലയ്ക്കായെത്തുന്നവർക്കുള്ള സൗകര്യങ്ങളെല്ലാം മുൻ വർഷങ്ങളിലേതിന് സമാനമായി ഇത്തവണയും ഒരുക്കിയിരിക്കുകയാണ്. വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് മുന്നോടിയായി നടത്തിയ പ്രഭാഷണത്തിൽ, പൊങ്കാലയ്‌ക്കെത്തുന്ന സഹോദരിമാർക്കും കുട്ടികൾക്കും ഏറ്റവും മികച്ച ആതിഥേയത്വം നൽകണമെന്ന് പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവി ആഹ്വാനം ചെയ്തത് സമൂഹ്യമാധ്യമങ്ങളിൽ വൈറലാകുകയും ഇതൊക്കെയാണ് "റിയൽ കേരള സ്റ്റോറി' യെന്ന രീതിയിൽ കേരളം ഏറ്റെടുക്കുകയും ചെയ്തിരുന്നു.ആഹ്വാനം മാത്രമല്ല പാളയം ജുമാ മസ്ജിദിൽ പൊങ്കാലയ്ക്കായി ദൂരസ്ഥലങ്ങളിൽ നിന്നും എത്തുന്നവർക്ക് രാവിലെ കുളിക്കാനും പ്രാഥമിക സൗകര്യങ്ങൾക്കുമടക്കം പ്രത്യേകം സംവിധാനങ്ങൾ ഒരുക്കിയിരുന്നു. കൂടാതെ പൊള്ളുന്ന ചൂടിനിടെ വിശ്രമിക്കാൻ മുൻ വർഷങ്ങളിൽ കമ്യൂണിറ്റി ഹാളായിരുന്നു തുറന്ന് നൽകിയിരുന്നതെങ്കിൽ ഇത്തവണ പ്രത്യേക പന്തൽ തന്നെ ഒരുക്കിയിട്ടുണ്ട്. രാവിലെ പൊങ്കാലയർപ്പിക്കുന്നതിനായി ഇന്നലെ വൈകിട്ട് മുതൽ പ്രദേശത്ത് അടുപ്പുകൾ നിറഞ്ഞിരുന്നു. പള്ളിക്ക് സമീപം പൊങ്കാലയടുപ്പ് നിരത്തി കാത്തിരുന്നവർക്ക് നോമ്പ് കഞ്ഞി, ചായ, സ്നാക്സ് തുടങ്ങി ഭക്ഷണവും 24 മണിക്കൂറും കുടിവെള്ളവുമെല്ലാം ഒരുക്കിയിട്ടുണ്ട്. വർഷങ്ങളായി സൗകര്യങ്ങളൊരുക്കി വരുന്നുണ്ടെന്ന് പാളയം ഇമാം പറയുന്നു. തൊട്ടടുത്ത സെന്‍റ് ജോസഫ് പള്ളിയിലും കുടിവെള്ളവും വിശ്രമസൗകര്യങ്ങളും ഉൾപ്പടെ ഒരുക്കിയിട്ടുണ്ട്. രാവിലെ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും പാളയത്തെ കൂട്ടായ്മയാണ് തയാറാക്കിയിരിക്കുന്നത്.നഗരത്തിലുടനീളം വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ ഭക്ഷണം, വെള്ളം, മോര്, പഴങ്ങൾ, ജ്യൂസ് ഉൾപ്പടെ നൽകിവരുന്നു.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks