Breaking News
ഡിജിപി റവാഡ ചന്ദ്രശേഖറിന്റെ സർവീസ് ഒരു വർഷം കൂടി നീട്ടി ഉത്തരവ്; 2027 ജൂൺ 30 വരെ തുടരും, മന്ത്രിസഭായോ​ഗ തീരുമാനം | ആറ്റുകാൽ പൊങ്കാല കുടിവെള്ള പ്രശ്നം; ശിവൻകുട്ടിക്ക് മറുപടിയുമായി മേയര്‍ വിവി രാജേഷ്, 'ഒന്നര മാസമായി നഗരത്തിൽ കുടിവെള്ള പ്രശ്നം തുടങ്ങിയിട്ട്' | ഇന്ത്യ സെമിയിലെത്തില്ലെന്ന പ്രവചനം പാളി, വിന്‍ഡീസിനെതിരായ വിജയത്തില്‍ പുതിയ ആരോപണവുമായി മുഹമ്മദ് ആമിർ | ശബരിമലയിലെ യുവതി പ്രവേശനം; ദേവസ്വം ബോർഡിന്‍റെ നിർണായക നിലപാട് മാറ്റം, 2019 ലെ സത്യവാങ്മൂലം തിരുത്തും | ഒടുവില്‍ ആശ്വാസ വാര്‍ത്ത, കറാച്ചിയിൽ കുടുങ്ങിയ മൂന്ന് മലയാളികൾ നാട്ടിലേക്ക്; നാളെ കൊച്ചിയിലെത്തും | കോൺ​ഗ്രസ് ഭരിക്കുന്ന മറ്റൊരു സംസ്ഥാനത്തും ബുൾഡോസർ രാജ്, അർധരാത്രി കുടിയൊഴിപ്പിക്കൽ | എംഎം മണിയടക്കം പ്രമുഖര്‍ക്ക് സീറ്റില്ല; സ്ഥാനാര്‍ത്ഥി പട്ടിക തിരുത്തി സിപിഎം നേതൃത്വം, ഉടുമ്പൻചോലയിൽ കെകെ ജയചന്ദ്രൻ | മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരത്തിനെതിരെ ലൈം​ഗികാതിക്രമ കേസ്: ഫ്ലാറ്റിൽ അതിക്രമിച്ച് കയറി മോശമായി പെരുമാറിയെന്ന് യുവതിയുടെ പരാതി | ഖമനേയിയുടെ വധത്തിന് പിന്നാലെ പാകിസ്ഥാനിൽ സംഘർഷം രൂക്ഷം; മരണസംഖ്യ 22, ഇരുന്നൂറിലേറെ പേർക്ക് പരിക്കേറ്റു | സഞ്ജു സാംസണിന്റെ ചിറകില്‍ ഇന്ത്യ ടി20 ലോകകപ്പ് സെമിയില്‍, വിന്‍ഡീസിനെ തകര്‍ത്തത് അഞ്ച് വിക്കറ്റിന് | പ്രധാനമന്ത്രി മോദിയുടെ ആദ്യ പ്രതികരണം, യുഎഇക്കെതിരായ ആക്രമണത്തെ അപലപിച്ചു; 'ഇന്ത്യക്കാരോടുള്ള കരുതലിന് യുഎഇ പ്രസിഡന്‍റിന് നന്ദി' | ആഞ്ഞടിച്ച് അമേരിക്ക, മാരക ബി 2 ബോംബർ പ്രയോഗിച്ചു, ഇറാന്‍റെ മിസൈൽ ശേഖരം തകർത്തെന്ന് അവകാശവാദം; 9 സൈനിക കപ്പലുകൾ തകർത്തെന്ന് ട്രംപ് | കടുപ്പിച്ച് യുഎഇ; ഇറാനിലെ എംബസി അടച്ചുപൂട്ടി, നയതന്ത്ര ഉദ്യോഗസ്ഥരെ പിൻവലിക്കും | ടെഹ്‌റാനിലെ ആശുപത്രിയും ലക്ഷ്യമിട്ട് ഇസ്രയേൽ; ഗാന്ധി ആശുപത്രിക്ക് നേരെ വ്യോമാക്രമണം, രോഗികളെ ഒഴിപ്പിച്ചു |
Hot News
Latest news
ഒടുവില്‍ ആശ്വാസ വാര്‍ത്ത, കറാച്ചിയിൽ കുടുങ്ങിയ മൂന്ന് മലയാളികൾ നാട്ടിലേക്ക്; നാളെ കൊച്ചിയിലെത്തും

വെബ് ഡെസ്ക് 13 hours, 45 minutes

image of latest hot news

   തിരുവനന്തപുരം: പാകിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയ മൂന്ന് മലയാളികളെ നാളെ നാട്ടിലെത്തിക്കും. പാലക്കാട് കൊടുംമ്പ് സ്വദേശി കൃഷ്ണ ദാസ് നാഗലൂർ, ഭാര്യ ഡോ. രശ്മി മേനോന്‍, മകള്‍ സ്മൃതി മേനോന്‍ (3) എന്നിവരെ നാളെ പുലർച്ചെ കൊച്ചിയിൽ എത്തും. അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്നും ഷാർജ വഴി കുവൈത്തിലേക്ക് പോവുകയായിരുന്ന എയര്‍ അറേബ്യ വിമാനത്തിലെ യാത്രക്കായ മൂന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള എട്ട് ഇന്ത്യന്‍ പൗരന്മാരാണ് കറാച്ചി വിമാനത്താവളത്തിൽ കുടുങ്ങിയത്.കുവൈത്തിലേക്കുള്ള യാത്രയ്ക്കിടെ സംഘര്‍ഷ സാഹചര്യങ്ങളെത്തുടർന്ന് വിമാനം പാത മാറ്റുകയും കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കുകയുമായിരുന്നു. മലയാളികളായ യാത്രക്കാര്‍ കുവൈറ്റിൽ നിന്നുള്ള ലോക കേരള സഭ അംഗം മണിക്കുട്ടൻ എടക്കാട്ട്വഴി നോര്‍ക്ക റൂട്ട്സിനെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രവിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും ഇവരെ ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ ഏകോപിപ്പിച്ചിട്ടുണ്ട്. ഇവര്‍ പാകിസ്ഥാനില്‍ നിന്നും വിമാനമാര്‍ഗ്ഗം ഇന്ന് ഉച്ചയോടെ ശ്രീലങ്കയിലെ കൊളംബോയിലെത്തും. അര്‍ദ്ധരാത്രി 12.30 ന് ശ്രീലങ്കന്‍ എയര്‍വേയ്സ് വിമാനത്തില്‍ ദില്ലിയിലേയ്ക്ക് തിരിക്കും. നാളെ പുലര്‍ച്ചെയുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ കൊച്ചിയിലെത്തും എന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks