Breaking News
ശബരിമലയിലെ കൊടിമര പുനർനിർമ്മാണം; മോഹൻലാലിൻ്റെയും ദിലീപിൻ്റെയും മൊഴി രേഖപ്പെടുത്തി വിജിലൻസ് | മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു; തുടർ ചികിത്സ തിരുവനന്തപുരത്ത്, മന്ത്രിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം | പിണറായി വിജയൻ ഇക്കുറി മത്സരിക്കുമോ, അതിനിർണായക തീരുമാനം ഇന്നുണ്ടാകുമോ; സിപിഎം പിബി യോ​ഗം | ധാരണയിലെത്താതെ ഇറാൻ-അമേരിക്ക മൂന്നാം ചർച്ച പിരിഞ്ഞു; യുഎസ് പടക്കപ്പൽ ജെറാൾഡ് ഫോർഡ് ഇസ്രയേൽ തുറമുഖത്തേക്ക് | പാലക്കാട് സരിന്റെ പേര് നിർദ്ദേശിച്ച് സിപിഎം, പക്ഷേ മറ്റ് മുന്നണികളുടെ തീരുമാനം വന്ന ശേഷം മാത്രം പ്രഖ്യാപനം | വീണാ ജോർജിനെതിരെ പ്രതിഷേധിച്ച കെഎസ്‍യു നേതാവ് ബിതുൽ ബാലന്‍റെ വീടിന് നേരെ ബോംബേറ്; സിസിടിവി ദൃശ്യം | കണ്ണൂർ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു; മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി | കാബൂളിൽ അടക്കം താലിബാന്റെ സുപ്രധാന കേന്ദ്രങ്ങളിൽ ബോംബിട്ട് പാകിസ്ഥാൻ; 133 പേർ കൊല്ലപ്പെട്ടെന്ന് അവകാശവാദം | 'ദി കേരളാ സ്റ്റോറി 2; രാത്രിയിൽ അടിയന്തര വാദം കേട്ട് കോടതി, അപ്പീലിൽ ഇന്ന് ഡിവിഷൻ ബെഞ്ച് വിധി പറയും | അമേരിക്കന്‍ വാണിജ്യ സെക്രട്ടറിയുടെ അപ്രതീക്ഷിത ഇന്ത്യാ സന്ദർശനം, പിയൂഷ് ഗോയലുമായി ചര്‍ച്ച നടത്തി | സർക്കാർ ഉത്തരവുകളെ ധിക്കരിച്ചെന്ന് വനംവകുപ്പ്; കോന്നിയിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് സസ്പെൻഷൻ | തമിഴ്നാട് മുൻ മുഖ്യമന്ത്രി ഒ. പനീർസെൽവം ഇന്ന് ഡിഎംകെയിൽ ചേർന്നേക്കും, തേനിയിൽ ഒപിഎസ് പക്ഷത്തിന് സീറ്റ് വാഗ്ദാനം? | നെതന്യാഹുവിനൊപ്പം വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി, ഇന്ത്യയുടെ യുപിഐ ഇനി ഇസ്രയേലിലും; സ്വതന്ത്ര വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകുമെന്നും പ്രധാനമന്ത്രി | മന്ത്രി വീണാ ജോർജിന്‍റെ ആരോഗ്യസ്ഥിതി; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്, 'വേദനയ്ക്ക് ആശ്വാസം, അടിയന്തര ശസ്ത്രക്രിയ വേണ്ട' | നിർമ്മാതാക്കൾക്ക് വൻ തിരിച്ചടി; കേരള സ്റ്റോറി 2 സിനിമ റിലീസ് തടഞ്ഞ് ഹൈക്കോടതി, 'സിനിമ പ്രഥമ ദൃഷ്ട്യാ മതസൗഹാർദത്തിന് ഭീഷണി | ആലപ്പുഴയിൽ ചൂടുപിടിച്ച് സ്ഥാനാർത്ഥി ചർച്ച; സജി ചെറിയാൻ ചെങ്ങന്നൂരിൽ വീണ്ടും ഇറങ്ങും, കായംകുളത്ത് യു പ്രതിഭ മാറിയേക്കും | 'പ്രതിക്കൂട്ടില്‍ ആരോഗ്യ മന്ത്രി, സിപിഎം പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം', എംവി ഗോവിന്ദനെയും ഷംസീറിനെയും വിമർശിച്ച് സതീശൻ | എഐ ഉച്ചകോടിയിലെ പ്രതിഷേധം: ഗൂഢാലോചനയിൽ രാഹുൽഗാന്ധിക്കും പങ്കെന്ന് ബിജെപി, നടപടി വേണമെന്ന് ആവശ്യം | ഭീകരവാദത്തെ ചെറുക്കാൻ ഒപ്പത്തിനൊപ്പമെന്ന് ഇന്ത്യയും ഇസ്രായേലും; മോദി സഹോദരനെന്ന് നെതന്യാഹു; ജറുസലേമിൽ ഒരുമിച്ച് യാത്ര |
Latest news
പാലക്കാട് സരിന്റെ പേര് നിർദ്ദേശിച്ച് സിപിഎം, പക്ഷേ മറ്റ് മുന്നണികളുടെ തീരുമാനം വന്ന ശേഷം മാത്രം പ്രഖ്യാപനം

വെബ് ഡെസ്ക് 16 hours, 53 minutes

image of latest hot news

   പാലക്കാട് : നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പേര് നിർദ്ദേശിച്ച് സിപിഎം. പാലക്കാട് മണ്ഡലത്തിലേക്ക് കോൺഗ്രസ് വിട്ട് സിപിഎമ്മിൽ ചേർന്ന പി.സരിന്റെ പേര് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നിർദേശിച്ചു. യുഡിഎഫ് അടക്കം മറ്റ് മുന്നണികളുടെ തീരുമാനം വന്ന ശേഷം മതി പാലക്കാട്ടെ പ്രഖ്യാപനമെന്നാണ് പാർട്ടിയിലെ ധാരണ. ആലത്തൂരിലും നെൻമാറയിലും രണ്ട് ടേം പൂർത്തിയാക്കിയവർ മാറി നിൽക്കും. ആ സാഹചര്യത്തിൽ ആലത്തൂരിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.പൊന്നുക്കുട്ടനെ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് നിർദേശിച്ചു. നെൻമാറയിൽ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പ്രേമൻ്റെ പേരും നിർദേശിച്ചതായാണ് വിവരം.എന്നാൽ അതേ സമയം, എംബി രാജേഷിന്റെ തൃത്താലയിൽ മാറ്റമുണ്ടാകാനുള്ള സാധ്യതയില്ലെന്നാണ് വിവരം. എം.ബി.രാജേഷ് തൃത്താലയിൽ തുടരും. സിപിഎം മത്സരിക്കുന്ന മറ്റ് മണ്ഡലങ്ങളിൽ സിറ്റിങ്ങ് എംഎൽഎമാരെ നിലനിർത്തണമെന്നും ജില്ലാ സെക്രട്ടറിയേറ്റ് ശുപാർശ ചെയ്തിട്ടുണ്ട്. എ.വിജയരാഘവൻ്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ സെക്രട്ടേറിയറ്റിൽ ആണ് പ്രാഥമിക പട്ടിക സംസ്ഥാന നേതൃത്വത്തിന് കൈമാറിയത്.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks