Breaking News
നെതന്യാഹുവിനൊപ്പം വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി, ഇന്ത്യയുടെ യുപിഐ ഇനി ഇസ്രയേലിലും; സ്വതന്ത്ര വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകുമെന്നും പ്രധാനമന്ത്രി | മന്ത്രി വീണാ ജോർജിന്‍റെ ആരോഗ്യസ്ഥിതി; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്, 'വേദനയ്ക്ക് ആശ്വാസം, അടിയന്തര ശസ്ത്രക്രിയ വേണ്ട' | വയനാട് ദുരന്തബാധിതർക്ക് വീടൊരുങ്ങുന്നു, കോൺ​ഗ്രസ് നിർമിക്കുന്ന വീടുകൾക്ക് രാഹുൽ ​ഗാന്ധി തറക്കല്ലിട്ടു | നിർമ്മാതാക്കൾക്ക് വൻ തിരിച്ചടി; കേരള സ്റ്റോറി 2 സിനിമ റിലീസ് തടഞ്ഞ് ഹൈക്കോടതി, 'സിനിമ പ്രഥമ ദൃഷ്ട്യാ മതസൗഹാർദത്തിന് ഭീഷണി | ആലപ്പുഴയിൽ ചൂടുപിടിച്ച് സ്ഥാനാർത്ഥി ചർച്ച; സജി ചെറിയാൻ ചെങ്ങന്നൂരിൽ വീണ്ടും ഇറങ്ങും, കായംകുളത്ത് യു പ്രതിഭ മാറിയേക്കും | 'പ്രതിക്കൂട്ടില്‍ ആരോഗ്യ മന്ത്രി, സിപിഎം പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം', എംവി ഗോവിന്ദനെയും ഷംസീറിനെയും വിമർശിച്ച് സതീശൻ | എഐ ഉച്ചകോടിയിലെ പ്രതിഷേധം: ഗൂഢാലോചനയിൽ രാഹുൽഗാന്ധിക്കും പങ്കെന്ന് ബിജെപി, നടപടി വേണമെന്ന് ആവശ്യം | ഭീകരവാദത്തെ ചെറുക്കാൻ ഒപ്പത്തിനൊപ്പമെന്ന് ഇന്ത്യയും ഇസ്രായേലും; മോദി സഹോദരനെന്ന് നെതന്യാഹു; ജറുസലേമിൽ ഒരുമിച്ച് യാത്ര | അമ്മയുടെ മൃതദേഹം ആരുമറിയാതെ മകൻ സംസ്കരിച്ച സംഭവം; കൊലപാതകമല്ല, സ്വാഭാവിക മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് | രാഹുലും പ്രിയങ്കയും എത്തും; വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ തറക്കല്ലിടൽ ഇന്ന് | കൊല്ലത്ത് ഇക്കുറി മുകേഷിന് സീറ്റില്ല, പകരക്കാരനെ കണ്ടെത്തി സിപിഎം; മൂന്ന് സിറ്റിംഗ് എംഎൽഎമാർക്ക് വീണ്ടും അവസരം | രഞ്ജി ട്രോഫി ഫൈനലിടെ കൈയാങ്കളി, കർണാടക താരത്തെ തലകൊണ്ട് ഇടിച്ച് ജമ്മു കശ്മീര്‍ ക്യാപ്റ്റൻ പരസ് ദോഗ്ര | കൊച്ചിയിൽ ഭിന്നശേഷിക്കാരനെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ക്രൂരമർദനം, | 'പാക് പ്രധാനമന്ത്രി കൊല്ലപ്പെടുമായിരുന്നു'; താൻ ഇടപെട്ടാണ് ഇന്ത്യാ - പാക് യുദ്ധം തടഞ്ഞതെന്ന് ആവർത്തിച്ച് ഡോണൾഡ് ട്രംപ് | തിരുവനന്തപുരം സെന്‍ട്രൽ സിപിഎം ഏറ്റെടുത്തേക്കും, ജില്ലയിൽ പത്തിൽ ഒമ്പതിടത്തും സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കാൻ ധാരണ | ഇടുക്കി ജില്ല ആശുപത്രിയിലെ കെട്ടിടം അപകടാവസ്ഥയിൽ | മെഡിക്കൽ കോളേജ് ഡോക്ടര്‍മാരുടെ സമരം പത്താം ദിവസത്തിലേക്ക് | പശ്ചിമ ബംഗാളിലെ എസ്ഐആറിൽ ഇടപെട്ട് സുപ്രീം കോടതി; പരിശോധനയ്ക്ക് ഉത്തരവിട്ടു, |
Hot News
Latest news
നിർമ്മാതാക്കൾക്ക് വൻ തിരിച്ചടി; കേരള സ്റ്റോറി 2 സിനിമ റിലീസ് തടഞ്ഞ് ഹൈക്കോടതി, 'സിനിമ പ്രഥമ ദൃഷ്ട്യാ മതസൗഹാർദത്തിന് ഭീഷണി

വെബ് ഡെസ്ക് 12 hours, 12 minutes

image of latest hot news

   കൊച്ചി: വിവാദമായ ‘ദ കേരള സ്റ്റോറി 2’ സിനിമ റിലീസ് തടഞ്ഞ് ഹൈക്കോടതി. നിർമ്മാതാക്കൾക്ക് വൻ തിരിച്ചടിയാണ് ഹൈക്കോടതിയില്‍ ഉണ്ടായിരിക്കുന്നത്. ചിത്രത്തിന്റെ റിലീസ് കോടതി സ്റ്റേ ചെയ്തതോടെ‘ദ കേരള സ്റ്റോറി 2’ നാളെ റിലീസ് ചെയ്യാനാകില്ല. കേരള സ്റ്റോറി ടുവിന് പ്രദര്‍ശനാനുമതി നല്‍കരുതെന്നും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. 15 ദിവസത്തെക്കാണ് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. സിനിമ പ്രഥമ ദൃഷ്ട്യ മതസൗഹാർദത്തിന് ഭീഷണിയെന്ന് കോടതി ചൂണ്ടിക്കാട്ടി. സെൻസർ തീരുമാനം പുനഃപരിശോധിക്കണമെന്നും കോടതി അറിയിച്ചു.കണ്ണൂര്‍ ചിറ്റാരിപ്പറമ്പ് സ്വദേശി ശ്രീദേവ് നമ്പൂതിരിയാണ് ഹര്‍ജി നല്‍കിയത്. സിനിമ കേരളത്തെ കളങ്കപ്പെടുത്താൻ ഉള്ളതെന്നും ക്രമസമാധാന പ്രശ്നത്തിനും കാരണമാകുമെന്നുമാണ് ഹർജിക്കാരന്‍റെ വാദം. ഒരു പ്രദേശത്തെ ജനതയെയാകെ തെറ്റായ രീതിയില്‍ ചിത്രീകരിക്കുകയാണ് ‘ദ കേരള സ്റ്റോറി 2’, കേരളം വര്‍ഗീയതയുടെയും മതപരിവർത്തനത്തിന്‍റെയും നാടാണെന്ന പ്രചാരണം നടത്താനാണ് സിനിമയിലൂടെ ശ്രമിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു. തീവ്രവാദത്തിന്റെയും മതപരിവർത്തനത്തിന്റെ നാടാണ് കേരളം എന്ന് മുദ്രകുത്താനാണ് ഈ സിനിമയെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഹർജിയിൽ സെൻസർ ബോർഡ് അടക്കമുള്ളവർക്ക് ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നു. അതേസമയം, രാജ്യത്ത് നിലനില്‍ക്കുന്ന സാഹചര്യമാണ് സിനിമയിലൂടെ പറഞ്ഞതെന്നായിരുന്നു സംവിധായകന്‍ കാമാഖ്യ നാരായൺ സിംഗിന്റെ അവകാശവാദം. കേരള സ്റ്റോറിയുടെ രണ്ടാം ഭാഗമായ 'കേരള സ്റ്റോറി 2'വിന്റെ ട്രെയിലർ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് പുറത്തുവന്നത്. കേരളത്തിൽ ഹിന്ദു പെൺകുട്ടികളെ പ്രണയം നടിച്ച് നിർബന്ധിത മതംമാറ്റത്തിന് വിധേയരാക്കുന്നുവെന്നും സമ്മതമില്ലാതെ ബീഫ് വായിൽ വച്ച് കഴിക്കാൻ ഭീഷണിപ്പെടുത്തുന്നുവെന്നുമുള്ള രംഗങ്ങളാണ് ട്രെയിലറിൽ ഉള്ളത്. വലിയ രീതിയിലുള്ള വിമർശനമാണ് ചിത്രത്തിന്റെ ട്രെയിലറിനെതിരെ ഉയർന്നുവരുന്നത്. ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ ഇത് വർഗീയ ധ്രുവീകരണത്തിന് കാരണമാകുമെന്ന് ആരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks