Breaking News
നെതന്യാഹുവിനൊപ്പം വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി, ഇന്ത്യയുടെ യുപിഐ ഇനി ഇസ്രയേലിലും; സ്വതന്ത്ര വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകുമെന്നും പ്രധാനമന്ത്രി | മന്ത്രി വീണാ ജോർജിന്‍റെ ആരോഗ്യസ്ഥിതി; പുതിയ മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്, 'വേദനയ്ക്ക് ആശ്വാസം, അടിയന്തര ശസ്ത്രക്രിയ വേണ്ട' | വയനാട് ദുരന്തബാധിതർക്ക് വീടൊരുങ്ങുന്നു, കോൺ​ഗ്രസ് നിർമിക്കുന്ന വീടുകൾക്ക് രാഹുൽ ​ഗാന്ധി തറക്കല്ലിട്ടു | നിർമ്മാതാക്കൾക്ക് വൻ തിരിച്ചടി; കേരള സ്റ്റോറി 2 സിനിമ റിലീസ് തടഞ്ഞ് ഹൈക്കോടതി, 'സിനിമ പ്രഥമ ദൃഷ്ട്യാ മതസൗഹാർദത്തിന് ഭീഷണി | ആലപ്പുഴയിൽ ചൂടുപിടിച്ച് സ്ഥാനാർത്ഥി ചർച്ച; സജി ചെറിയാൻ ചെങ്ങന്നൂരിൽ വീണ്ടും ഇറങ്ങും, കായംകുളത്ത് യു പ്രതിഭ മാറിയേക്കും | 'പ്രതിക്കൂട്ടില്‍ ആരോഗ്യ മന്ത്രി, സിപിഎം പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം', എംവി ഗോവിന്ദനെയും ഷംസീറിനെയും വിമർശിച്ച് സതീശൻ | എഐ ഉച്ചകോടിയിലെ പ്രതിഷേധം: ഗൂഢാലോചനയിൽ രാഹുൽഗാന്ധിക്കും പങ്കെന്ന് ബിജെപി, നടപടി വേണമെന്ന് ആവശ്യം | ഭീകരവാദത്തെ ചെറുക്കാൻ ഒപ്പത്തിനൊപ്പമെന്ന് ഇന്ത്യയും ഇസ്രായേലും; മോദി സഹോദരനെന്ന് നെതന്യാഹു; ജറുസലേമിൽ ഒരുമിച്ച് യാത്ര | അമ്മയുടെ മൃതദേഹം ആരുമറിയാതെ മകൻ സംസ്കരിച്ച സംഭവം; കൊലപാതകമല്ല, സ്വാഭാവിക മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് | രാഹുലും പ്രിയങ്കയും എത്തും; വയനാട് ഉരുള്‍പൊട്ടൽ ദുരന്തബാധിതര്‍ക്ക് കോണ്‍ഗ്രസ് നിര്‍മിക്കുന്ന വീടുകളുടെ തറക്കല്ലിടൽ ഇന്ന് | കൊല്ലത്ത് ഇക്കുറി മുകേഷിന് സീറ്റില്ല, പകരക്കാരനെ കണ്ടെത്തി സിപിഎം; മൂന്ന് സിറ്റിംഗ് എംഎൽഎമാർക്ക് വീണ്ടും അവസരം | രഞ്ജി ട്രോഫി ഫൈനലിടെ കൈയാങ്കളി, കർണാടക താരത്തെ തലകൊണ്ട് ഇടിച്ച് ജമ്മു കശ്മീര്‍ ക്യാപ്റ്റൻ പരസ് ദോഗ്ര | കൊച്ചിയിൽ ഭിന്നശേഷിക്കാരനെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി ക്രൂരമർദനം, | 'പാക് പ്രധാനമന്ത്രി കൊല്ലപ്പെടുമായിരുന്നു'; താൻ ഇടപെട്ടാണ് ഇന്ത്യാ - പാക് യുദ്ധം തടഞ്ഞതെന്ന് ആവർത്തിച്ച് ഡോണൾഡ് ട്രംപ് | തിരുവനന്തപുരം സെന്‍ട്രൽ സിപിഎം ഏറ്റെടുത്തേക്കും, ജില്ലയിൽ പത്തിൽ ഒമ്പതിടത്തും സിറ്റിങ് എംഎൽഎമാരെ മത്സരിപ്പിക്കാൻ ധാരണ | ഇടുക്കി ജില്ല ആശുപത്രിയിലെ കെട്ടിടം അപകടാവസ്ഥയിൽ | മെഡിക്കൽ കോളേജ് ഡോക്ടര്‍മാരുടെ സമരം പത്താം ദിവസത്തിലേക്ക് | പശ്ചിമ ബംഗാളിലെ എസ്ഐആറിൽ ഇടപെട്ട് സുപ്രീം കോടതി; പരിശോധനയ്ക്ക് ഉത്തരവിട്ടു, |
Hot News
Latest news
ആലപ്പുഴയിൽ ചൂടുപിടിച്ച് സ്ഥാനാർത്ഥി ചർച്ച; സജി ചെറിയാൻ ചെങ്ങന്നൂരിൽ വീണ്ടും ഇറങ്ങും, കായംകുളത്ത് യു പ്രതിഭ മാറിയേക്കും

വെബ് ഡെസ്ക് 12 hours, 19 minutes

image of latest hot news

   ആലപ്പുഴ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി പട്ടിക ചർച്ച ചെയ്ത് സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ്. ചെങ്ങന്നൂരിൽ സജി ചെറിയാൻ തന്നെ മത്സരിക്കും. അരൂരിൽ ദലീമ അല്ലെങ്കിൽ ജില്ലാ സെക്രട്ടറി ആർ നാസറാണ് പരിഗണനയിലുള്ളത്. കായംകുളത്ത് നിലവിലെ എംഎൽഎയായ യു പ്രതിഭ മാറിയേക്കും. കായംകുളത്ത് ബാബു ജാൻ, ജില്ലാ സെക്രട്ടറി ആർ നാസർ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. അമ്പലപ്പുഴയിൽ എച്ച് സലാം, ആലപ്പുഴ ചിത്തരഞ്ചൻ എന്നിവരെയാണ് പരി​ഗണിക്കുന്നത്.ഉറച്ച സീറ്റിൽ ടേം വ്യവസ്ഥ പാലിച്ചും മുതിർന്ന നേതാക്കളെ മത്സരത്തിനിറക്കിയും ഒരാഴ്ചക്കകം സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കാൻ ഒരുങ്ങുകയാണ് സിപിഎം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളിൽ നാല് പേരൊഴികെ ബാക്കിയെല്ലാവരും സാധ്യതാ പട്ടികയിലുണ്ടെങ്കിലും അന്തിമ തീരുമാനം സംസ്ഥാന നേതൃത്വത്തിന്‍റേതാകും. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അടക്കം മുതിർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ സാന്നിധ്യത്തിലാണ് ജില്ലാ നേതൃയോഗങ്ങൾ നടക്കുന്നത്. 17 അംഗ സംസ്ഥാന സെക്രട്ടേറിയറ്റിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, ഇപി ജയരാജൻ പുത്തലത്ത് ദിനേശൻ, സിഎൻ മോഹനൻ എന്നിവരൊഴികെ ബാക്കിയെല്ലാവരും സാധ്യതയുള്ളവരെന്ന് വിലയിരുത്തി തന്നെയാണ് ചർച്ചകൾ. കുറ്റാടി പേരാമ്പ്ര സീറ്റുകൾ സംബന്ധിച്ച് ഉഭയകക്ഷി ധാരണയാകുന്ന മുറയ്ക്ക് ടിപി രാമകൃഷ്ണൻ മത്സരിക്കുമോ എന്ന കാര്യത്തിലും ധാരണയുണ്ടാക്കും. എംഎൽഎമാരിൽ ഭൂരിഭാഗവും മത്സരത്തിന് ഉണ്ടാകും. തൃക്കരിപ്പൂരിൽ എം രാജഗോപാലിന് പകരം വിപിപി മുസ്തഫ വന്നേക്കും. അതേസമയം, ഫണ്ട് വിവാദത്തിൽ ആരോപണ വിധേയനായ ടി ഐ മധുസൂദനനെ പയ്യന്നൂരിൽ വീണ്ടും മത്സരിപ്പിക്കാനാണ് നീക്കം. എന്നാല്‍, മുൻമന്ത്രി കെ കെ ശൈലജക്കും സ്പീക്കർ എ എൻ ഷംസീറിനും വീണ്ടും സീറ്റ് നൽകിയേക്കില്ല. തളിപ്പറമ്പിൽ എംവി ഗോവിന്ദന്റെ ഭാര്യ പി കെ ശ്യാമള സ്ഥാനാർത്ഥിയായേക്കും. എം വി ജയരാജൻ, പി ജയരാജൻ, എം വി നികേഷ് കുമാർ എന്നിവർ ജില്ലാ സെക്രട്ടറിയേറ്റിൽ അവതരിപ്പിച്ച സ്ഥാനാർത്ഥി പട്ടികയിൽ ഇല്ല.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks