Breaking News
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവത്തിലെ പ്രതിഷേധം; രണ്ട് ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു | പറവൂരിലെ കോൺഗ്രസ് നേതാവ് ബിജെപിയിൽ, വിസ്മയം പറവൂരിൽ നിന്നാകട്ടേയെന്നാണ് രാജീവ് ചന്ദ്രശേഖർ; തെരഞ്ഞെടുപ്പിന് മുമ്പ് നിർണായക നീക്കങ്ങൾ | പഞ്ചാബിൽ വീണ്ടും പട്ടാപ്പകൽ വെടിവയ്പ്, നവവധുവിന് നേരെ നടുറോഡിൽ വെടിയുതിർത്ത് യുവാവ് | യുഎഇയിൽ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. | സുഹൃത്തുക്കളോടൊപ്പം നടന്നുപോകവെ പാലക്കാട് ഐഐടി വിദ്യാർഥിനിക്ക് തലയ്ക്കടിയേറ്റു, ആശുപത്രിയിൽ | അതിവേ​ഗ പാതയ്ക്ക് പുത്തൻ ഡിസൈനുമായി ഇ ശ്രീധരൻ; 3 മണിക്കൂർ 20 മിനിറ്റിൽ ലക്ഷ്യത്തിലെത്തും, പത്തനംതിട്ടയും മലപ്പുറവും ഉൾപ്പെടും | സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയോ? അനുമതിയില്ലാതെ ഫോൺ നമ്പർ ശേഖരിച്ചു? ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും | സർക്കാർ ആരോഗ്യമേഖലയെ തകർക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നു, സ്വകാര്യ കുത്തകകൾക്ക്‌ മുന്നിൽ അടിയറവ് പറയില്ല; സ്വകാര്യ ആശുപത്രികൾക്കെതിരെ ആരോഗ്യമന്ത്രി | മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം 9-ാം ദിനം, തിരുവനന്തപുരത്ത് ഇന്ന് സർക്കാർ ആശുപത്രികളിൽ ചികിത്സ മുടങ്ങും | റാപ്പർ വേടന്റെ വിവാഹം ഇന്ന് തൃശൂരിൽ നടക്കും; വധു എഴുത്തുകാരി നവമി ലത, | റാഞ്ചിയിൽ നിന്ന് ദില്ലിയിലേക്ക് രോഗിയുമായി പറന്ന എയർ ആംബുലൻസ് തകർന്നുവീണു, ഒരാൾ കൊല്ലപ്പെട്ടെന്ന് സൂചന; തിരച്ചിൽ ഊർജ്ജിതം |
Latest news
പഞ്ചാബിൽ വീണ്ടും പട്ടാപ്പകൽ വെടിവയ്പ്, നവവധുവിന് നേരെ നടുറോഡിൽ വെടിയുതിർത്ത് യുവാവ്

വെബ് ഡെസ്ക് 12 hours, 58 minutes

image of latest hot news

   അമൃത്സർ: പഞ്ചാബിൽ വീണ്ടും പട്ടാപ്പകൽ വെടിവയ്പ്. രണ്ട് മാസം മുൻപ് വിവാഹിതയായ യുവതിക്ക് നേരെയാണ് പട്ടാപ്പകൽ നടുറോഡിൽ വച്ച് യുവാവ് വെടിവച്ചത്. തലയ്ക്ക് വെടിയേറ്റ യുവതി ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പഞ്ചാബിലെ അതിർത്തി നഗരമായ പറ്റിയിൽ ആണ് നടുറോഡിൽ വച്ച് 23കാരിക്ക് വെടിയേറ്റത്. താരൻ തരാനിൽ വെടിവയ്പ് നടന്നതിന് പിന്നാലെയാണ് പറ്റിയിലെ ഈ സംഭവം.സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് വലിയ ആശങ്കകൾ ഉയർത്തുന്നതാണ് നിലവിലെ സംഭവം.23 വയസ്സുകാരിയായ റൂബി മെഹ്റയ്ക്കാണ് വെടിയേറ്റത്. 2 മാസം മുൻപായിരുന്നു റൂബി അൻഷ് ഗ്രോവറിനെ വിവാഹം കഴിച്ചത്. ശനിയാഴ്ച വൈകുന്നേരം പറ്റിയിലെ ഗാർഡൻ കോളനിയിലുള്ള ഇവരുടെ വീടിന് മുന്നിൽ വെച്ചായിരുന്നു ആക്രമണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.ഫെബ്രുവരി 21-നാണ് സംഭവം നടന്നതെങ്കിലും സിസിടിവി ദൃശ്യങ്ങൾ ഇപ്പോഴാണ് പുറത്തുവന്നത്. ഭർത്താവിനൊപ്പം സ്കൂട്ടറിൽ വീടിന് പുറത്തേക്ക് ഇറങ്ങിയ ദമ്പതികളുടെ ഇരുചക്രവാഹനത്തിന് മുന്നിൽ യുവാവ് ബൈക്കുമായി എത്തി. ഇതിന് ശേഷം റൂബിയുടെ ഭർത്താവിനെ മർദ്ദിക്കാൻ ശ്രമിക്കുന്നു. ഇത് തടയാൻ ശ്രമിച്ചതോടെയാണ് യുവാവ് വെടിയുതിർത്തത്. രണ്ട് തവണയാണ് യുവതിയുടെ തലയ്ക്ക് വെടിയേറ്റത്. റൂബി വെടിയേറ്റ് വീണതോടെ യുവാവ് ഇരുചക്രവാഹനത്തിൽ സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് പോവുകയായിരുന്നു. വീടിൻ്റെ ഗേറ്റിന് സമീപം വെച്ച് അപരിചിതനായ ഒരാൾ റൂബിക്ക് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് റൂബിയുടെ മുത്തശ്ശി റീനു ബാല പറഞ്ഞു. കുടുംബം ആകെ ഞെട്ടലിലാണെന്നും അവർ കൂട്ടിച്ചേർത്തു. ഗുരുതരമായി പരിക്കേറ്റ റൂബിയെ ഉടൻതന്നെ പറ്റിയിലെ സിവിൽ ആശുപത്രിയിൽ എത്തിച്ചു. പിന്നീട്, നില വഷളായതിനെ തുടർന്ന് അമൃത്സറിലെ ഗുരുനാനാക് ദേവ് ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് വിശദമാക്കുന്നത്.കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പറ്റി സിറ്റി സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ കൻവൽജിത് റായ് സംഭവസ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നൽകുന്നുണ്ട്.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks