Breaking News
ഗജരാജ സ്ലീപ്പർ ബസ് വീണ്ടും ദിവസേന സർവീസ് തുടങ്ങി; തലസ്ഥാനത്ത് നിന്നും നാഗർകോവിൽ വഴി ബെംഗളൂരുവിൽ എത്താം | തിരുവനന്തപുരത്തെ രണ്ടര വയസ്സുകാരിയുടെ മരണം, ചികിത്സാ പിഴവെന്ന് പരാതി | അമേരിക്ക 125 കോടി രൂപ വിലയിട്ട മാഫിയ തലവൻ, മെക്സിക്കോയിലെ മയക്കുമരുന്ന് രാജാവ് എൽ മെൻചോയെ വധിച്ച് സൈന്യം | ടി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ ദക്ഷിണാഫ്രിക്കയോട് ഇന്ത്യക്ക് 76 റണ്‍സിന്റെ കനത്ത തോല്‍വി | വിസിയുടെ ദളിത് വിരുദ്ധ പ്രസ്താവനക്കെതിരെ രോഷം; ജെഎൻയുവിൽ സംഘർഷം, വിദ്യാർത്ഥി സംഘടനകൾ ഏറ്റുമുട്ടി നിരവധി പേർക്ക് പരിക്ക് | പൊതുജനാരോഗ്യ സംവിധാനത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടെകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ | രാഹുൽ ഗാന്ധിയല്ല ഇന്ത്യ സഖ്യത്തിന്‍റെ മുഖമാകേണ്ടത്, മാറി നിൽക്കണം, തുറന്നടിച്ച് മണിശങ്കർ അയ്യർ; 'മമത ബാനർജി സഖ്യത്തിന്‍റെ മുഖമായാൽ ഗുണം ചെയ്യും' |
Hot News
Latest news
രാഹുൽ ഗാന്ധിയല്ല ഇന്ത്യ സഖ്യത്തിന്‍റെ മുഖമാകേണ്ടത്, മാറി നിൽക്കണം, തുറന്നടിച്ച് മണിശങ്കർ അയ്യർ; 'മമത ബാനർജി സഖ്യത്തിന്‍റെ മുഖമായാൽ ഗുണം ചെയ്യും'

വെബ് ഡെസ്ക് 18 hours, 56 minutes

image of latest hot news

   ദില്ലി: കോൺഗ്രസ് നേതൃത്വത്തെയും രാഹുൽ ഗാന്ധിയെയും തള്ളി മുതിർന്ന നേതാവ് മണിശങ്കർ അയ്യർ രംഗത്ത്. ഇന്ത്യ സഖ്യത്തിന്റെ നേതൃസ്ഥാനത്ത് നിന്ന് രാഹുൽ ഗാന്ധി മാറിനിൽക്കണമെന്ന് മണിശങ്കർ അയ്യർ ആവശ്യപ്പെട്ടു. ഇന്ത്യ സഖ്യത്തിന്‍റെ നിലനിൽപ്പിന് മമത ബാനർജി അനിവാര്യമാണെന്നും അവരാണ് സഖ്യത്തിന്റെ മുഖമാകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മമത, സ്റ്റാലിൻ തുടങ്ങിയ പ്രാദേശിക നേതാക്കൾ ഇന്ത്യ സഖ്യത്തിന് ഗുണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മമത ബാനർജി ഇല്ലാത്ത ഇന്ത്യ സഖ്യത്തിന് പ്രസക്തിയില്ലെന്നും, പ്രാദേശിക പാർട്ടികൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഗുണം ചെയ്യുമെന്നും അയ്യർ കൂട്ടിച്ചേർത്തു. നേരത്തെ കേരളത്തിൽ പിണറായി സർക്കാർ തുടരുമെന്ന് അയ്യർ പറഞ്ഞത് വലിയ വാർത്തയായിരുന്നു. ഇതിനെതിരെ എ ഐ സി സി നേതാക്കളടക്കം രംഗത്തുവന്നെങ്കിലും പിന്നോട്ടില്ല എന്ന വ്യക്തമായ സന്ദേശമാണ് അദ്ദേഹം ഇന്ന് നൽകിയത്.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks