വെബ് ഡെസ്ക് 13 hours, 12 minutes
തിരുവനന്തപുരം: ഇന്ന് നടക്കുന്ന ദേശീയ പണമുടക്കിൽ പ്രതികരണവുമായി ശശി തരൂർ എം പി. പ്രതിഷേധിക്കാനുള്ള അവകാശത്തെ പിന്തുണയ്ക്കുന്നുവെന്നും എന്നാൽ തടസപ്പെടുത്താനുളള അവകാശത്തോടൊപ്പമല്ലെന്നും തരൂർ. ഇന്നത്തെ "ഭാരത് ബന്ദ്" യഥാർത്ഥത്തിൽ മറ്റൊരു "കേരള ബന്ദ്" മാത്രമായി ഒതുങ്ങി എന്നത് ഖേദകരമായ ഒരു വൈരുദ്ധ്യമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഇത്തരം പഴഞ്ചൻ "കായികബല" രീതികളിൽ കടിച്ചുതൂങ്ങുന്നതിലൂടെ, യുവാക്കൾക്കും സംരംഭകർക്കും നമ്മുടെ സംസ്ഥാനം ഒട്ടും അനുയോജ്യമല്ലെന്ന് നാം ഉറപ്പുവരുത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.