Breaking News
അമേരിക്കൻ ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ല; ആക്രമണത്തിന് മുതിർന്നാൽ വൻ യുദ്ധത്തിന് വഴിവെക്കും’; ഇറാന്റെ മുന്നറിയിപ്പ് | സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടം’; എസ് പി വെങ്കിടേഷിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി | സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് അന്തരിച്ചു | പ്രവാസി ക്ഷേമം ഉറപ്പാക്കാൻ ഇന്ത്യൻ എംബസി, സാമൂഹിക പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി | ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയും അല്‍ നസറും പോരില്‍ | 'സാരി ഫോട്ടോയ്ക്ക് കമന്‍റ് ബോക്സിൽ മോശം മെസേജ് അയച്ചു, രാഹുൽ 'കോഴി' ആണെന്ന് പണ്ടേ അറിയാം; ചാറ്റ് പുറത്ത് വിടാൻ വെല്ലുവിളിച്ച് ഷഹനാസ് | നിയമസഭയിൽ നാടകീയരംഗങ്ങള്‍; ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധം, സ്പീക്കറുടെ ഡയസിലേക്ക് ചാടിക്കയറാൻ ശ്രമിച്ച് അൻവർ സാദത്ത് | ഗുരുതരമായ സാഹചര്യം, മഞ്ഞപ്പിത്തം, മലേറിയ, ഡെങ്കിപ്പനി പടരുന്നു | ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ ധാരണയായെന്ന് ട്രംപ്, പകരം തീരുവ 25ശതമാനത്തിൽ നിന്ന് 18ശതമാനമായി കുറയ്ക്കും | വി കുഞ്ഞികൃഷ്‌ണനെതിരെ ആഞ്ഞടിച്ച് എംവി ഗോവിന്ദൻ | മഞ്ചേശ്വരത്ത് ക്രൂരകൊലപാതകം; 18 വയസുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി പിതാവ് | ശ്രീധരന് കേന്ദ്രത്തിന്‍റെ എല്ലാ പിന്തുണയും, കേരളത്തിൽ ഹൈ സ്പീഡ് റെയിൽ വരുമെന്നും റെയിൽവേ മന്ത്രി | ഗാസയിലെ നിർണായക റഫാ അതിർത്തി വീണ്ടും തുറന്ന് ഇസ്രയേൽ, നിയന്ത്രണങ്ങളോടെ ഗതാഗതം അനുവദിച്ചു തുടങ്ങി | രാഷ്ട്രപതിഭരണം അവസാനിക്കുന്നു, മണിപ്പൂരിലെ 20 ബിജെപി എംഎൽഎമാർ ദില്ലിയിൽ, സർക്കാർ രൂപീകരണത്തിനെന്ന് സൂചന |
Hot News
Latest news
'സാരി ഫോട്ടോയ്ക്ക് കമന്‍റ് ബോക്സിൽ മോശം മെസേജ് അയച്ചു, രാഹുൽ 'കോഴി' ആണെന്ന് പണ്ടേ അറിയാം; ചാറ്റ് പുറത്ത് വിടാൻ വെല്ലുവിളിച്ച് ഷഹനാസ്

വെബ് ഡെസ്ക് 14 hours, 32 minutes

image of latest hot news

   കോഴിക്കോട്: ബലാത്സം​ഗക്കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തനിക്കെതിരെ നടത്തിയ പരാമ‍ർശങ്ങളിൽ രൂക്ഷ പ്രതികരണവുമായി കോൺഗ്രസ് വനിതാ നേതാവ് എം.എ. ഷഹനാസ്. രാഹുലും താനുമായും ഒരു സൗഹൃദവും ഇല്ലെന്നും തമ്മിൽ ഒരു സെൽഫി പോലും എടുത്തിട്ടില്ലെന്നും എം.എ. ഷഹനാസ് കോഴിക്കോട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തനിക്കെതിരെ ആരോപണമുന്നയിച്ച ഷഹനാസ് ലിറ്ററേച്ച‍ർ ഫെസ്റ്റിവലിൽ പങ്കെടുക്കാനടക്കം തന്നെ ക്ഷണിച്ചിരുന്നുവെന്ന രാഹുലിന്‍റെ പരാമർശം കള്ളമാണെന്നും അവർ പറഞ്ഞു.രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന കോഴിയെ തിരിച്ചറിയാന്‍ ഒരു സ്ത്രീയ്ക്കും ഒരു ബുദ്ധിമുട്ടുമില്ല, എനിക്ക് കാണണമെന്ന് പറഞ്ഞ് ലിറ്ററേച്ചര്‍ ഫെസ്റ്റ് നടത്താന്‍ അവന്‍ നിരന്തരം എന്നോട് ഇങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നുവെന്ന് ഷഹനാസ് തുറന്നടിച്ചു. രാഹുൽ മാങ്കൂട്ടം ഒരു 'കോഴി' ആണെന്ന് എനിക്ക് പണ്ടേ അറിയാം. രാഹുൽ ആരോപിച്ച വിഷയങ്ങളിൽ അഴിഞ്ഞു വീഴാനുള്ള ഒന്നും തനിക്കില്ല. രാഹുലിന്റെ മുഖത്ത് നോക്കി സംസാരിക്കാനുള്ള ആർജവം തനിക്കുണ്ടെന്നും പരസ്യ സംവാദത്തിന് വെല്ലുവിളിക്കുകയാണ്. രാഹുലിന് എന്റെ മുന്നിലിരിക്കാൻ ധൈര്യമുണ്ടോ ? രാഹുലിന്റെ വീട്ടിൽ വന്ന് സംസാരിക്കാൻ ഞാൻ തയ്യാറാണ്- എം.എ. ഷഹനാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാഹുലിനെതിരെ ആദ്യ പരാതി വന്നപ്പോൾ മാനനഷ്ടത്തിന് കേസ് കൊടുക്കണമെന്ന് ഞാൻ പറഞ്ഞിട്ടില്ല. തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിന് നിയമനടപടിയെ ഭയക്കണം എന്നാണ് ചോദിച്ചത്. രാഹുൽ മാങ്കൂട്ടം എന്ന കോഴിയെ നിർത്തേണ്ട സ്ഥലത്ത് നിർത്തിയിട്ടുള്ള വ്യക്തിയാണ് താനെന്നും എന്റെ ഫോൺ വച്ച് ഏത് പരിശോധനകൾക്കും തയ്യാറാണെന്നും ഷഹനാസ് പറഞ്ഞു. രാഹുലിന് ധൈര്യമുണ്ടോ ഫോൺ കാണിക്കാൻ? നേരിട്ട് കാണണമെന്ന് പറഞ്ഞു രാഹുൽ എനിക്ക് മെസേജ് അയച്ചിട്ടുണ്ട്. കോഴിത്തരം എന്നോട് കാണിച്ചിട്ടുണ്ട്. ധൈര്യം ഉണ്ടെങ്കിൽ രാഹുൽ സ്ക്രീൻ ഷോട്ടുകൾ പുറത്തുവിടട്ടെ, എന്റെ സോഷ്യൽ മീഡിയ സ്റ്റോറികൾക്ക് രാഹുൽ അയച്ച മറുപടികൾ ഇൻബോക്സിൽ കാണാം'-ഷഹനാസ് വെല്ലുവിളിച്ചു.

image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks