വെബ് ഡെസ്ക് 21 hours, 48 minutes
വയനാട് മാനന്തവാടി മെഡിക്കൽ കോളജിലെ ചികിത്സാ പിഴവിൽ കൂടുതൽ അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർദേശം നൽകി. പരിശോധനയ്ക്കായി ഗൈനക്കോളജി വിഭാഗത്തിലെ വിദഗ്‌ധ സംഘത്തെ തന്നെ അയക്കുമെന്നും നഷ്ടപരിഹാരം നൽകുമെന്നും മന്ത്രി ഉറപ്പ് നൽകി. യുവതിയെ ഫോണിൽ വിളിച്ച് ആരോഗ്യ മന്ത്രി വീണാ ജോർജ് സംസാരിച്ചു.ആരോഗ്യ മന്ത്രി വിളിച്ചതിൽ ആശ്വാസമെന്ന് യുവതിയും ബന്ധുക്കളും പറഞ്ഞു. പ്രതീക്ഷ പകരുന്ന വാക്കുകൾ ആണ് മന്ത്രിയിൽ നിന്ന് ഉണ്ടായത്. നടപടി ഉണ്ടാകും എന്ന് ഉറപ്പ് നൽകി. മറ്റാർക്കും ഈ അവസ്ഥ ഉണ്ടാകരുത് എന്നും യുവതി പ്രതികരിച്ചു. നാളെ യുവതിയുടെ ആരോഗ്യ പരിശോധന നടത്തും. തുടര്‍ ചികിത്സയും ഉറപ്പാക്കും. സംഭവത്തില്‍ തുടരന്വേഷണത്തിന് വിദഗ്ധസംഘത്തെ നിയോഗിച്ചിട്ടുണ്ട്. തുണിക്കെട്ടുള്‍പ്പെടെ പരിശോധനയ്ക്ക് വിധേയമാക്കും. കോഴിക്കോട് നിന്നാകും ഈ സംഘം എത്തുക. ഡിഎംഒ ഡോക്ടര്‍ ആന്‍സി മേരി ജേക്കബ് യുവതിയുടെ വീട്ടില്‍ നേരിട്ടെത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ആരോഗ്യമന്ത്രിയുടെ നിര്‍ദേശാനുസരണമാണ് വീട്ടിലെത്തിയത്. അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയാല്‍ ഡോക്ടര്‍മാര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് നീക്കം.