വെബ് ഡെസ്ക് 15 hours, 13 minutes
ഗൂഗിളിന്‍റെ എഐ മോഡലായ ജെമിനിയെ പരിശീലിപ്പിക്കാന്‍ ജിമെയിലില്‍ നിന്ന് ഉപഭോക്തൃ വിവരങ്ങള്‍ എടുക്കുന്നതായുള്ള പ്രചാരണം തള്ളി ഗൂഗിള്‍ അധികൃതര്‍. പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകളാണെന്നും ജെമിനിയെ പരിശീലിപ്പിക്കാന്‍ ജിമെയില്‍ വിവരങ്ങള്‍ കമ്പനി ചോര്‍ത്തുന്നില്ലെന്നും ഗൂഗിള്‍ വ്യക്തമാക്കി. ജിമെയിലിനായുള്ള പ്രത്യേക വെരിഫൈഡ് എക്‌സ് ഹാന്‍ഡിലിലൂടെയാണ് ജിമെയില്‍ അധികൃതരുടെ ഈ പ്രതികരണം.