Breaking News
വിനോദയാത്രക്ക് എത്തിയ കുട്ടികൾ ബാവലി പുഴയിൽ ഒഴുക്കിൽപെട്ടു; 2 പേർക്ക് ദാരുണാന്ത്യം, ഒരാളെ രക്ഷപ്പെടുത്തി | ഫോമിലായാല്‍ പഞ്ചാബിനെ അവന്‍ പഞ്ചറാക്കും', സഞ്ജുവിനെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി ശ്രീകാന്ത് | മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാൻഡ്, വിജയവും ഭൂരിപക്ഷവുമാണ് ഇപ്പോൾ പ്രധാനം, 100ലേറെ സീറ്റ് നേടാനാകുമെന്നാണ് പ്രതീക്ഷ': രമേശ് ചെന്നിത്തല | ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീരൊഴുക്കേണ്ട', എൻഡിഎ സ്ഥാനാർത്ഥിയായ സഹോദരി ഭ‍ർത്താവിനെതിരെ ചാണ്ടി ഉമ്മൻ | ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2, ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയായി | രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺ​ഗ്രസ് | ഇന്ന് ദുഃഖ വെള്ളി: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കൽ, വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷകൾ |

Wayanad

വയനാട് ടൗണ്‍ഷിപ്പ് നിര്‍മ്മാണം: ഉദ്ഘാടനം കഴിഞ്ഞിട്ടും താമസം തുടങ്ങാൻ കഴിയാതെ ദുരന്തബാധിതർ

വെബ് March 28, 2026, 6:08 p.m.

image of district detail news

   വയനാട്: ടൗൺഷിപ്പ് നിർമ്മാണം ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞിട്ടും താമസിക്കാൻ കഴിയാതെ ദുരന്ത ബാധിതർ. നിര്‍മ്മാണം പൂർത്തിയാകാത്തതാണ് കാരണം. മാർച്ച് ഒന്നിനാണ് ടൗൺഷിപ്പ് നിർമ്മാണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചത്. സർക്കാർ വലിയ ആഘോഷത്തോടെ നടത്തിയ പരിപാടി ആയിരുന്നു അത്. വളരെ വേഗത്തിൽ പണി കഴിക്കും ആദ്യ ഘട്ടത്തിൽ തന്നെ 178 കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയും. ഏപ്രിലോടെ എല്ലാ ദുരന്തബാധിതർക്കും താമസിക്കാൻ കഴിയുന്ന സാഹചര്യമുണ്ടാകുമെന്നാണ് സർക്കാർ അന്ന് പറഞ്ഞിരുന്നത്. എന്നാൽ കൈമാറിയ വീടുകളുടെ പണികൾ പോലും പൂർത്തികരിച്ചിട്ടില്ല. പണി എപ്പോൾ പൂർത്തീകരിക്കും എന്നതിനെക്കുറിച്ച് ഇതുവരെ ഒരു വ്യക്തതയും വരുത്തിയിട്ടില്ല. 2300 ഓളം തൊഴിലാളികൾ ഉണ്ടായിരുന്നിടത്ത് ഉദ്ഘാടനത്തിന് ശേഷം തൊഴിലാളികളുടെ എണ്ണം കുറയ്ക്കുകയും ചെയ്തു. നിർമ്മാണ സാധനങ്ങൾ കിട്ടാതെ ഉപകരാർ എടുത്ത കമ്പനികളും ഇപ്പോൾ പ്രതിസന്ധിയിലാണ്. അതേസമയം ഉദ്ഘാടനം നടത്തുന്ന സമയത്ത് തന്നെ നിരവധി പ്രവർത്തികൾ ഇനിയും ബാക്കിയുണ്ടെന്നും ഉടൻ പ്രവർത്തികൾ പൂർത്തീകരിക്കുമെന്നും സർക്കാർ പറഞ്ഞിരുന്നു. മഴക്കാലം എത്തിയാൽ നിർമ്മാണം ഇനിയും വൈകുമെന്നതും പ്രതിസന്ധിയുണ്ടാക്കുന്നതാണ്.

   

image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks