Breaking News
പെരുമ്പാവൂരിൽ ആൾക്കൂട്ടക്കൊല; മോഷണം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്നു, 6 അതിഥി തൊഴിലാളികൾ കസ്റ്റഡിയിൽ | ലൈംഗിക അതിക്രമ കേസില്‍ രഞ്ജിത്ത് ജയിലില്‍; 'കള്ളക്കേസാണെന്ന് തെളിയും'; ജയിലിലേക്ക് കയറുന്നതിനിടെ പ്രതികരിച്ച് രഞ്ജിത്ത് | ഏപ്രിൽ ഫൂൾ അല്ല! മണിക്കൂറുകൾക്കുള്ളിൽ ഒരു പവൻ സ്വർണത്തിന് കൂടിയത് 1440 രൂപ; ഇന്നത്തെ നിരക്കറിയാം | ക്ഷാമത്തിന് പിന്നാലെ പാചകവാതകത്തിന് തീവില; വാണിജ്യ എൽപിജി വില കുത്തനെ കൂട്ടി, 19 കിലോ സിലിണ്ടറിന് കൂട്ടിയത് 195 രൂപ 50 പൈസ | കേസുകാട്ടി തന്നെ ഭയപ്പെടുത്തേണ്ടെന്ന് ബി ഗോപാലകൃഷ്ണൻ; 'തൂക്കിക്കൊന്നാലും എടുത്ത നിലപാട് നിലപാടായി തുടരും' | രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് പ്രക്രിയ ഇന്ന് മുതൽ, സെൽഫ് എന്യൂമറേഷൻ എങ്ങനെ ചെയ്യാം; സമ്പൂർണ വിവരങ്ങൾ അറിയാം | ഒറ്റയടിക്ക് ലിറ്ററിന് 11 രൂപ കൂട്ടി ഇന്ത്യൻ ഓയിൽ; പെട്രോൾ എക്‌സ്‌പി 100 വിലയിൽ വൻ കുതിപ്പ് |

Kozhikode

എഐ ദൃശ്യങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ അപമാനിക്കാൻ ശ്രമം, അശ്ലീലവും ദ്വയാർത്ഥ പ്രയോഗങ്ങളും നിറഞ്ഞ വ്യാജപ്രചരണത്തിനെതിരെ പരാതി നൽകി രമ

വെബ് March 30, 2026, 3:32 p.m.

image of district detail news

   സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ വ്യാജവും അശ്ലീലവുമായ പ്രചരണങ്ങൾ നടക്കുന്നുവെന്ന് ആരോപിച്ച് വടകരയിലെ യു ഡി എഫ് സ്ഥാനാർഥി കെ കെ രമ എം എൽ എ പരാതി നൽകി. കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവിക്കാണ് രമ പരാതി നൽകിയത്. ചോമ്പൽ ഹാർബറിൽ വെച്ച് സ്ഥാനാർത്ഥിയെ തടഞ്ഞുവെച്ചു എന്ന തരത്തിൽ പ്രചരിക്കുന്ന വീഡിയോകൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് പരാതിയിൽ പറയുന്നു. അശ്ലീലച്ചുവയുള്ളതും ദ്വയാർത്ഥ പ്രയോഗങ്ങൾ നിറഞ്ഞതുമായ പോസ്റ്റുകൾ വഴി വ്യക്തിഹത്യ നടത്താൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുണ്ടെന്നും രമ പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിർമ്മിത ബുദ്ധി ( എ ഐ ) ഉപയോഗിച്ച് കൃത്രിമമായി നിർമ്മിച്ച ദൃശ്യങ്ങളാണ് തനിക്കെതിരെ വ്യാപകമായി പ്രചരിപ്പിക്കുന്നത്. നിരവധി സോഷ്യൽ മീഡിയ പ്രൊഫൈലുകൾ വഴി ഇത്തരം വ്യാജ വീഡിയോകളും പോസ്റ്റുകളും പ്രചരിക്കുന്നത് തന്റെ മാനഹാനിക്ക് കാരണമാകുന്നുണ്ടെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് കാലത്തെ ഇത്തരം സൈബർ ആക്രമണങ്ങൾ ജനാധിപത്യ വിരുദ്ധമാണെന്നും വടകര എം എൽ എ ചൂണ്ടിക്കാട്ടി.

   

image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks