Breaking News
വിനോദയാത്രക്ക് എത്തിയ കുട്ടികൾ ബാവലി പുഴയിൽ ഒഴുക്കിൽപെട്ടു; 2 പേർക്ക് ദാരുണാന്ത്യം, ഒരാളെ രക്ഷപ്പെടുത്തി | ഫോമിലായാല്‍ പഞ്ചാബിനെ അവന്‍ പഞ്ചറാക്കും', സഞ്ജുവിനെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി ശ്രീകാന്ത് | മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാൻഡ്, വിജയവും ഭൂരിപക്ഷവുമാണ് ഇപ്പോൾ പ്രധാനം, 100ലേറെ സീറ്റ് നേടാനാകുമെന്നാണ് പ്രതീക്ഷ': രമേശ് ചെന്നിത്തല | ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീരൊഴുക്കേണ്ട', എൻഡിഎ സ്ഥാനാർത്ഥിയായ സഹോദരി ഭ‍ർത്താവിനെതിരെ ചാണ്ടി ഉമ്മൻ | ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2, ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയായി | രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺ​ഗ്രസ് | ഇന്ന് ദുഃഖ വെള്ളി: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കൽ, വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷകൾ |

Kozhikode

ഷഹനാസിനെ ഇപ്പോഴും പങ്കാളിയുടെ വീട്ടുകാർ പ്രിയ എന്നാണ് വിളിക്കുന്നത്, 'തീയിൽ കുരുത്തവൾ‍', ആരോപണങ്ങളിൽ പിന്തുണയുമായി കുക്കു ദേവകി

വെബ് Feb. 12, 2026, 10:44 a.m.

image of district detail news

   കോഴിക്കോട്: വിവിധ ഐഡന്റിറ്റി കാർഡുകൾ ഉപയോഗിക്കുന്നുവെന്നും സാമ്പത്തിക ഇടപാടുകളിൽ ദുരൂഹതയുണ്ടെന്നും ആരോപിച്ചുള്ള പരാതിക്ക് പിന്നാലെ എംഎ ഷഹനാസിന് പിന്തുണയുമായി സാമൂഹിക പ്രവര്‍ത്തക അഡ്വക്കേറ്റ് കുക്കു ദേവകി. ഷഹനാസിന്റെ കഠിനമായ ജീവിതയാത്രയും മാറാട് കലാപകാലത്തെ അതിജീവനവും വിവരിച്ചുകൊണ്ടാണ് അഭിഭാഷക കൂടിയായ കുക്കു ദേവി ഫേസ്ബുക്ക് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഷഹനാസിനെതിരായ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായാണ് സാമൂഹിക പ്രവർത്തകയും അഭിഭാഷകയുമായ അഡ്വ. കുക്കു ദേവകി രംഗത്തെത്തിയത്. മാറാട് കലാപകാലത്ത് അക്രമികളുടെ കത്തിമുനയിൽ നിന്ന് രക്ഷപ്പെട്ട്, രാത്രിക്ക് രാത്രി നാടുവിട്ട ചരിത്രമാണ് ഷഹനാസിന്റെ കുടുംബത്തിനുള്ളത്. സിംഗിൾ മദറായ ഉമ്മ ഖത്തറിൽ വീട്ടുജോലി ചെയ്താണ് ഷഹനാസിനെയും സഹോദരിയെയും വളർത്തിയത്. ഗുരുവായൂരപ്പൻ കോളേജിൽ പഠിക്കുന്ന കാലത്ത് സിവിൽ സര്‍വീസ് പ്രിലിംസ് ക്വാളിഫൈ ചെയ്തതിന് അവര്‍ക്ക് ആദരം ലഭിച്ചിട്ടുണ്ടെന്നും കുറിപ്പിൽ പറയുന്നു.ഹിന്ദു മതവിഭാഗത്തിൽ നിന്ന് വിവാഹം കഴിച്ച ഷഹനാസിനെ പങ്കാളിയുടെ വീട്ടുകാർ ഇപ്പോഴും വിളിക്കുന്ന പേരാണ് 'പ്രിയ'. രേഖകളിൽ ആ പേര് വരുന്നതിൽ അസ്വാഭാവികതയില്ല. ഒരു സ്ത്രീ പബ്ലിഷിംഗ് രംഗത്ത് വിജയിക്കുന്നതും നിലപാടുകൾ തുറന്നു പറയുന്നതും പുരുഷ ലോകത്തിന് അംഗീകരിക്കാൻ കഴിയാത്തതിനാലാണ് ഇത്തരം കഥകൾ മെനയുന്നതെന്ന് കുക്കു ദേവകി ആരോപിച്ചു. രണ്ട് പേരുകളിൽ തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കുന്നുവെന്നും ഇത് നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങൾക്കായാണ് ഉപയോഗിക്കുന്നതെന്നുമായിരുന്നു കോൺഗ്രസ് പ്രവര്‍ത്തകനായ നിയാസ് മലബാറി ഡിജിപിക്ക് നൽകിയ പരാതി. ഇതിന് പുറമെ, സിവിൽ സര്‍വീസ് പാസായെന്ന് വ്യാജ വാദം ഉന്നയിച്ച് സ്വീകരണം നേടിയെന്ന ആരോപണവും സോഷ്യൽ മീഡിയയിൽ ഉയര്‍ന്നിരുന്നു. ഇതിനും പരോക്ഷമായി കുക്കു ദേവകിയുടെ കുറിപ്പിൽ മറുപടി നൽകുന്നുണ്ട്.

   .

image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks