Breaking News
വിനോദയാത്രക്ക് എത്തിയ കുട്ടികൾ ബാവലി പുഴയിൽ ഒഴുക്കിൽപെട്ടു; 2 പേർക്ക് ദാരുണാന്ത്യം, ഒരാളെ രക്ഷപ്പെടുത്തി | ഫോമിലായാല്‍ പഞ്ചാബിനെ അവന്‍ പഞ്ചറാക്കും', സഞ്ജുവിനെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി ശ്രീകാന്ത് | മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാൻഡ്, വിജയവും ഭൂരിപക്ഷവുമാണ് ഇപ്പോൾ പ്രധാനം, 100ലേറെ സീറ്റ് നേടാനാകുമെന്നാണ് പ്രതീക്ഷ': രമേശ് ചെന്നിത്തല | ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീരൊഴുക്കേണ്ട', എൻഡിഎ സ്ഥാനാർത്ഥിയായ സഹോദരി ഭ‍ർത്താവിനെതിരെ ചാണ്ടി ഉമ്മൻ | ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2, ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയായി | രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺ​ഗ്രസ് | ഇന്ന് ദുഃഖ വെള്ളി: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കൽ, വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷകൾ |

Kollam

കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; രണ്ട് പേർക്ക് ദാരുണാന്ത്യം, രണ്ട് പേർക്ക് പരിക്ക്

വെബ് Jan. 26, 2026, 12:23 p.m.

image of district detail news

   കൊല്ലം: കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. രണ്ട് പേരെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ബൈക്കിന് ഇടിയുടെ ആഘാതത്തിൽ തീപിടിച്ചു. കൊട്ടാരക്കര നെടുവത്തൂരിന് സമീപമാണ് അപകടമുണ്ടായത്. ഒരാൾ പൊള്ളലേറ്റാണ് മരിച്ചത്. കൊട്ടാരക്കര - കൊല്ലം റോഡിൽ താമരശ്ശേരി ജങ്ഷന് സമീപത്താണ് അപകടമുണ്ടായത്.കൊട്ടാരക്കര - കൊല്ലം റോഡിലാണ് അപകടമുണ്ടായത്. എതിർദിശയിൽ വരികയായിരുന്ന ബൈക്കുകളാണ് കൂട്ടിയിടിച്ചത്. തുടർന്ന് ഒരു ബൈക്കിന് തീപിടിച്ചതോടെ സാഹചര്യം ഗുരുതരമായി. ആളൊഴിഞ്ഞ പ്രദേശത്താണ് അപകടമുണ്ടായത്. എഴുകോൺ സ്വദേശി അഭിഷേക്, മൈലം സ്വദേശി സിദ്ധിവിനായക് എന്നിവരാണ് മരിച്ചത്. ജീവൻ, സനൂപ് എന്നിവരാണ് ചികിത്സയിലുള്ളത്.

   .

image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks