Breaking News
വിനോദയാത്രക്ക് എത്തിയ കുട്ടികൾ ബാവലി പുഴയിൽ ഒഴുക്കിൽപെട്ടു; 2 പേർക്ക് ദാരുണാന്ത്യം, ഒരാളെ രക്ഷപ്പെടുത്തി | ഫോമിലായാല്‍ പഞ്ചാബിനെ അവന്‍ പഞ്ചറാക്കും', സഞ്ജുവിനെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി ശ്രീകാന്ത് | മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാൻഡ്, വിജയവും ഭൂരിപക്ഷവുമാണ് ഇപ്പോൾ പ്രധാനം, 100ലേറെ സീറ്റ് നേടാനാകുമെന്നാണ് പ്രതീക്ഷ': രമേശ് ചെന്നിത്തല | ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീരൊഴുക്കേണ്ട', എൻഡിഎ സ്ഥാനാർത്ഥിയായ സഹോദരി ഭ‍ർത്താവിനെതിരെ ചാണ്ടി ഉമ്മൻ | ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2, ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയായി | രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺ​ഗ്രസ് | ഇന്ന് ദുഃഖ വെള്ളി: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കൽ, വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷകൾ |

Kozhikode

ലീ​ഗിന് കൂടുതൽ സീറ്റിന് അർഹതയുണ്ട്, മുന്നണി യോ​ഗത്തിൽ ഇക്കാര്യം പറയും, ജോസ് കെ മാണി യുഡിഎഫിൽ വരണം': സാദിഖലി തങ്ങൾ

വെബ് Jan. 3, 2026, 3:02 p.m.

image of district detail news

   കോഴിക്കോട്: നിയമസഭ തെര‍ഞ്ഞെടുപ്പിൽ ലീഗിന് കൂടുതൽ സീറ്റിന് അർഹതയുണ്ടെന്നും മുന്നണി യോഗത്തിൽ അക്കാര്യം പറയുമെന്നും പാണക്കാട് സാദിഖ് അലി തങ്ങൾ. കോട്ടയം അടക്കമുള്ള ജില്ലകളിൽ മത്സരിക്കാൻ ആഗ്രഹമുണ്ട്. കേരള കോൺഗ്രസ് മാണി വിഭാഗത്തെ യുഡിഎഫിൽ എത്തിക്കാനുള്ള നീക്കം തുടരുന്നു എന്ന് വ്യക്തമാക്കിയ തങ്ങൾ കേരള കോൺഗ്രസിന്റെ മനസ്സ് യുഡിഎഫിനൊപ്പം എന്നും ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി സ്ഥാനാർത്ഥി ആരെന്ന് കോൺഗ്രസ് തീരുമാനിക്കട്ടെ. ലീഗിന് നിർദ്ദേശമില്ല. ചില സീറ്റുകൾ വെച്ചു മാറണം എന്ന ആഗ്രഹം അണികൾക്കുണ്ട്. ഈ കാര്യം ചർച്ചയിൽ മുന്നോട്ട് വെക്കും. സിറ്റിംഗ് എംഎൽഎമാർ എല്ലാവരും മത്സരിക്കുമെന്ന് ഇപ്പോൾ പറയാൻ ആകില്ലെന്നും ഇത്തവണ വനിതാ സ്ഥാനാർഥി ഉണ്ടാകുമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. കുഞ്ഞാലിക്കുട്ടി തന്നെ ലീഗിനെ തെരഞ്ഞെടുപ്പിൽ നയിക്കും. വെൽഫെയർ പാർട്ടിയുമായി മുന്നണി ബന്ധമില്ല. പക്ഷെ വോട്ട് വേണ്ടെന്ന് പറയില്ല. വെള്ളാപ്പള്ളിയെ തന്റെ കാറിൽ കയറ്റില്ലെന്നും തങ്ങൾ വ്യക്തമാക്കി. തെരഞ്ഞെടുപ്പിൽ 100 സീറ്റ് നേടുമെന്നും അദ്ദേഹം പറഞ്ഞു.

   .

image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks