Breaking News
വിനോദയാത്രക്ക് എത്തിയ കുട്ടികൾ ബാവലി പുഴയിൽ ഒഴുക്കിൽപെട്ടു; 2 പേർക്ക് ദാരുണാന്ത്യം, ഒരാളെ രക്ഷപ്പെടുത്തി | ഫോമിലായാല്‍ പഞ്ചാബിനെ അവന്‍ പഞ്ചറാക്കും', സഞ്ജുവിനെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി ശ്രീകാന്ത് | മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാൻഡ്, വിജയവും ഭൂരിപക്ഷവുമാണ് ഇപ്പോൾ പ്രധാനം, 100ലേറെ സീറ്റ് നേടാനാകുമെന്നാണ് പ്രതീക്ഷ': രമേശ് ചെന്നിത്തല | ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീരൊഴുക്കേണ്ട', എൻഡിഎ സ്ഥാനാർത്ഥിയായ സഹോദരി ഭ‍ർത്താവിനെതിരെ ചാണ്ടി ഉമ്മൻ | ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2, ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയായി | രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺ​ഗ്രസ് | ഇന്ന് ദുഃഖ വെള്ളി: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കൽ, വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷകൾ |

Kollam

ആളുകേറാമലയിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ കത്തിക്കരിഞ്ഞ് മൃതദേഹം; കൊലപാതക കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പുറത്ത്

വെബ് Nov. 28, 2025, 4:51 p.m.

image of district detail news

   കൊല്ലം പുനലൂർ മുക്കടവ് ആളുകേറാമലയിലെ കൊലപാതകത്തിൽ ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ട് പൊലീസ്. കേസിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. വ്യക്തിയെ പരിചയമുള്ളവരോ തിരിച്ചറിയുന്നവരോ പൊലീസിനെ അറിയിക്കണമെന്നാണ് നിർദ്ദേശം. രണ്ടുമാസം മുൻപാണ് ആളുകേറാമലയിൽ കത്തിക്കരിഞ്ഞ മൃതദേഹം ചങ്ങലയിൽ ബന്ധിച്ച നിലയിൽ കണ്ടെത്തിയത്. കൊല്ലപ്പെട്ടത് ആരാണെന്ന് ഇതുവരെയും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ സെപ്റ്റംബറിലാണ് പുനലൂര്‍ മുക്കടവ് ആളുകേറാമലയിൽ റബര്‍ തോട്ടത്തിൽ ചങ്ങലയിൽ ബന്ധിച്ച നിലയിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തുന്നത്. റബര്‍ മരത്തിൽ ബന്ധിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം ജീര്‍ണിച്ച അവസ്ഥയിലായിരുന്നു. ആദ്യം ആളെ തിരിച്ചറിഞ്ഞിരുന്നില്ല, പിന്നീട് പോസ്റ്റ്മോര്‍ട്ടം നടത്തിയതിനെ തുടര്‍ന്നാണ് മരിച്ചത് മധ്യവയസ്കനാണെന്നും ഇടത്തേ കാലിൽ മുടന്തുണ്ടെന്നുമുള്ള വിവരം പുറത്ത് വന്നത്. എന്നാൽ ആളെ ഇതുവരെ കഴിഞ്ഞിട്ടില്ല. തുടര്‍ന്നാണ് ഇപ്പോള്‍ പൊലീസ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. പമ്പിൽ നിന്നുള്ള ചിത്രങ്ങളാണിത്.

   .

image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks