Breaking News
വിനോദയാത്രക്ക് എത്തിയ കുട്ടികൾ ബാവലി പുഴയിൽ ഒഴുക്കിൽപെട്ടു; 2 പേർക്ക് ദാരുണാന്ത്യം, ഒരാളെ രക്ഷപ്പെടുത്തി | ഫോമിലായാല്‍ പഞ്ചാബിനെ അവന്‍ പഞ്ചറാക്കും', സഞ്ജുവിനെക്കുറിച്ച് വമ്പന്‍ പ്രവചനവുമായി ശ്രീകാന്ത് | മുഖ്യമന്ത്രിയെ തീരുമാനിക്കുക ഹൈക്കമാൻഡ്, വിജയവും ഭൂരിപക്ഷവുമാണ് ഇപ്പോൾ പ്രധാനം, 100ലേറെ സീറ്റ് നേടാനാകുമെന്നാണ് പ്രതീക്ഷ': രമേശ് ചെന്നിത്തല | ഉമ്മൻചാണ്ടിയുടെ പേരിൽ ആരും മുതലക്കണ്ണീരൊഴുക്കേണ്ട', എൻഡിഎ സ്ഥാനാർത്ഥിയായ സഹോദരി ഭ‍ർത്താവിനെതിരെ ചാണ്ടി ഉമ്മൻ | ചന്ദ്രനിലേക്കുള്ള യാത്രയിൽ നിർണായക ഘട്ടം കടന്ന് ആർട്ടെമിസ് 2, ട്രാൻസ് ലൂണാർ ഇഞ്ചക്ഷൻ പൂർത്തിയായി | രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: ബിജെപിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കോൺ​ഗ്രസ് | ഇന്ന് ദുഃഖ വെള്ളി: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും ഓർമ പുതുക്കൽ, വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷകൾ |

Kozhikode

കോഴിക്കോട് സമയക്രമം പാലിക്കുന്നതിനെ ചൊല്ലി ബസ് ജീവനക്കാര്‍ തമ്മില്‍ നടുറോഡില്‍ കയ്യാങ്കളി.

വെബ് Nov. 14, 2025, 11:32 a.m.

image of district detail news

   കോഴിക്കോട്: സമയക്രമം പാലിക്കുന്നതിനെ ചൊല്ലി ബസ് ജീവനക്കാര്‍ തമ്മില്‍ നടുറോഡില്‍ കയ്യാങ്കളി. ഒരു ബസ്സിന്‍റെ ചില്ല് തകര്‍ത്തതിനെ തുടര്‍ന്ന് ഡ്രൈവര്‍ക്കും യാത്രക്കാരിക്കും പരിക്കേറ്റു. കോഴിക്കോട് രണ്ടാം ഗേറ്റ് ബസ് സ്‌റ്റോപ്പിന് സമീപത്തുവെച്ചാണ് ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.നഗരത്തില്‍ നിന്നും ചേവായൂര്‍, ചേവരമ്പലം ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന കടുപ്പയില്‍, മനിര്‍ഷ എന്നീ ബസ്സുകളിലെ ജീവനക്കാർ തമ്മിലായിരുന്നു സംഘർഷം. ഇരു ബസ്സുകളും സിവില്‍ സ്റ്റേഷന്‍ ബസ് സ്റ്റോപ്പില്‍ ഒരേ സമയം എത്തിയതു മുതലാണ് അനിഷ്ട സംഭവങ്ങള്‍ ആരംഭിച്ചത്. പിന്നീട് രണ്ടാം ഗേറ്റിന് സമീപത്ത് എത്തിയപ്പോള്‍ കടുപ്പയില്‍ ബസ്സിലെ ഡ്രൈവര്‍, മനിര്‍ഷാ ബസ്സിന്റെ മുന്‍വശത്തെ ചില്ല് ഹോളോബ്രിക്‌സ് ഉപയോഗിച്ച് ഇടിച്ച് തകര്‍ത്തു. പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരിയെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബസ്സുകള്‍ കസ്റ്റഡിയിലെടുത്ത ടൗണ്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

   .

image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks