Breaking News
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്നലത്തെ ഇടിവിന് ശേഷമാണ് വില വീണ്ടും തിരിച്ചുകയറിയിരിക്കുന്നത്. സ്വര്‍ണം പവന് 400 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. | തിരുവനന്തപുരം പാറശാല പരശുവയ്ക്കലില്‍ പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരന് ദാരുണാന്ത്യം. പരശുവയ്ക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന്‍ – ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. | പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീർ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. | പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും; പ്രവേശനോത്സവം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും | പത്തനംതിട്ട മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളില്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കുട്ടിയുടെ അമ്മയുടെ മൊഴികളില്‍ അവ്യക്തതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. | പശ്ചിമേഷ്യയെ അശാന്തമാക്കി ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അതിരൂക്ഷമാകുന്നു. ഇക്കഴിഞ്ഞ മണിക്കൂറുകളില്‍ ഇരുരാജ്യങ്ങളും ശക്തമായ മിസൈലാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. |

Kozhikode

ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത് 16 കഞ്ചാവ് ചെടികൾ.

വെബ് April 10, 2025, 11:42 a.m.

image of district detail news

   കോഴിക്കോട് രാമനാട്ടുകരയില്‍ പൊലീസിന്‍റെ ഡ്രോണ്‍ പരിശോധനക്കിടെ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പില്‍ നിന്നാണ് 16 കഞ്ചാവ് ചെടികള്‍ ഫറോക് പൊലീസ് കണ്ടെത്തിയത്. രാമനാട്ടുകരയിലെ ലഹരിസംഘങ്ങളുടെ താവളങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസിന്‍റെ ഡ്രോണ്‍ പരിശോധന. ഇതിനിടയിലാണ് ഒമ്പതാം മൈലില്‍ ദേശിയപാതയോട് ചേര്‍ന്ന ഒഴിഞ്ഞ പറമ്പില്‍ 16 കഞ്ചാവ് ചെടികള്‍ കണ്ടത്. മുമ്പ് കുറ്റിക്കാടായിരുന്ന ഇവിടം ലഹരി സംഘങ്ങള്‍ താവളമാക്കിയിരുന്നു.

   സംഭവത്തില്‍ എന്‍.ഡി.പി.എസ് വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. കഞ്ചാവ് ചെടികള്‍ പരിശോധനക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. മുമ്പ് ഇവിടെ എത്തിയിരുന്ന സംഘങ്ങളെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.ചെടികള്‍ ആരെങ്കിലും നട്ടു വളര്‍ത്തിയതാണോയെന്നും പരിശോധിക്കും. പ്രദേശത്ത് മുമ്പ് ലഹരി സംഘങ്ങള്‍ തമ്പടിച്ചിരുന്ന പ്രദേശങ്ങളില്‍ പൊലീസ് പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നുണ്ട്.

image of first ad image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks