ബോളിവുഡിലെ പ്രശസ്ത താരങ്ങളുടെയല്ലാം ഗാരിജിനു അലങ്കാരമാകുന്ന വാഹനങ്ങളിലൊന്നാണ് കാരവാനായും കാറായും ഉപയോഗിക്കാൻ കഴിയുന്ന ടൊയോട്ടയുടെ എം പി വി വെൽഫയർ.
    ഒരുപിടി മികച്ച ചിത്രങ്ങളിലെ അഭിനയ മുഹൂർത്തങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയ കൃതി സനോണിന്റെ യാത്രകൾക്കും ഇനി വെൽഫെയറിന്റെ തിളക്കമുണ്ടാകും. ഗ്ലോസി ബ്ലാക്ക് നിറമാണ് വാഹനത്തിനായി താരം തിരഞ്ഞെടുത്തിരിക്കുന്നത്. ടൊയോട്ടയുടെ ഈ ആഡംബര എം പി വിയ്ക്കായി കൃതി സനോൺ കണ്ടെത്തിയ രജിസ്ട്രേഷൻ നമ്പറിലുമുണ്ട് പ്രത്യേകത. 0700 എന്ന വി ഐ പി നമ്പറാണ് താരം തന്റെ പ്രിയവാഹനത്തിനായി തിരഞ്ഞെടുത്തത്. ഹൈ, വി ഐ പി എന്നിങ്ങനെ രണ്ടു വേരിയന്റുകളിൽ പുറത്തിറങ്ങുന്ന വെൽഫെയറിന്റെ ഏതു വേരിയന്റാണ് കൃതി സനോൺ സ്വന്തമാക്കിയിരിക്കുന്നതെന്നു വ്യക്തമല്ല. ഈ രണ്ടു വേരിയന്റുകൾക്കും യഥാക്രമം 1.22 കോടി രൂപ, 1.32 കോടി രൂപ എന്നിങ്ങനെയാണ് എക്സ് ഷോറൂം വില വരുന്നത്.