സിനിമകളുടെ തിരക്കുകളിൽ നിന്നും മാറി ഭാരതത്തിന്റെ പുരാണങ്ങളുടെ കാഴ്ചകളിലേക്കു നടക്കുകയാണ് മലയാളികളുടെ പ്രിയതാരം സംയുക്ത. അസമിലെ കാമാഖ്യ ക്ഷേത്രത്തിലേക്കാണ് ഇത്തവണയും പതിവ് മുടക്കാതെ നടിയുടെ യാത്ര. ക്ഷേത്രവും അതിന്റെ പരിസര കാഴ്ചകളും മോഹിപ്പിക്കുന്ന വാസ്തുവിദ്യയും ഒരുമിക്കുന്ന നിരവധി ചിത്രങ്ങളാണ് സംയുക്ത പങ്കുവച്ചിരിക്കുന്നത്. കഴിഞ്ഞ വർഷവും താരം ഉത്സ നാളുകളിൽ ക്ഷേത്രം സന്ദർശിച്ചിരുന്നു.
   
ഒരുപാട് ആചാരങ്ങൾ നിലനിൽക്കുന്ന ക്ഷേത്രമാണ് കാമാഖ്യ. ഗുവാഹട്ടിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നീലാചല്‍കുന്നിന്റെ മുകളിലാണ് കാമാഖ്യാദേവി ക്ഷേത്രം.