ഉപയോക്താക്കൾക്ക് മികച്ച രീതിയിൽ ഇ മെയിലുകൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഒരു പുതിയ ഇമെയിൽ അസിസ്റ്റന്റ് പുറത്തിറക്കി പെർപ്ലെക്സിറ്റി എഐ. ഈ അസിസ്റ്റന്റ് ജിമെയിലിലും ഔട്ട്ലുക്കിലും പ്രവർത്തിക്കും. നിലവിൽ എല്ലാ പെർപ്ലെക്സിറ്റി മാക്സ് ഉപഭോക്താക്കൾക്കും ലഭ്യമാണ്. ഉപയോക്താക്കളുടെ ആശയവിനിമയ ശൈലികൾ അസിസ്റ്റന്റ് മനസ്സിലാക്കി അവരുടെ ആവശ്യങ്ങൾക്കനുസരിച്ച് ഇമെയിലുകൾ തയ്യാറാക്കുന്നുവെന്നും അവരുടെ ഷെഡ്യൂളുകൾ അടിസ്ഥാനമാക്കി മീറ്റിംഗ് സമയം നിർദ്ദേശിക്കുന്നുവെന്നുമാണ് പെർപ്ലെക്സിറ്റി എഐ അവകാശപ്പെടുന്നത്.