Breaking News
അരൂർ ഉയരപ്പാത ദുരന്തം: തീരുമാനം ആകുന്നത് വരെ മൃതദേഹം ഏറ്റെടുക്കില്ല, നഷ്ടപരിഹാരത്തിന്റെ കാര്യത്തിലും ഉറപ്പ് വേണമെന്ന് കുടുംബം | ചെങ്കോട്ട സ്ഫോടനം: ഫരീദാബാദ് സർവകലാശാലയിലെ 2 വിദ്യാർത്ഥികൾ കൂടി കസ്റ്റഡിയിൽ, മരണം 13ആയി, പുതിയ സിസിടിവി ദൃശ്യങ്ങൾ പുറത്ത് | സാങ്കേതിക തകരാർ, ചെറുവിമാനം അടിയന്തരമായി ദേശീയപാതയിൽ ഇറക്കി; | തൃശ്ശൂർ കോർപറേഷനിൽ എൽഡിഎഫ് കൗൺസിലർ ബിജെപിയിൽ ചേർന്നു; മുന്നണിയിൽ കടുത്ത അവഗണന നേരിട്ടെന്ന് ഷീബ ബാബു | ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് ശാസ്ത്രീയ പരിശോധന, തന്ത്രിയോട് അനുമതി തേടി എസ്ഐടി |
More

World

മോദി മഹാനായ വ്യക്തി, എൻ്റെ സുഹൃത്ത്': ഇന്ത്യ സന്ദർശനം പരിഗണിക്കുമെന്ന് ട്രംപ്; വ്യാപാര ബന്ധം ശക്തിപ്പെടുത്താൻ ശ്രമം

വെബ് ഡെസ്ക്
Nov. 7, 2025, 10:18 a.m.
displaying all the content detail images
    വാഷിംഗ്ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രകീർത്തിച്ച് വീണ്ടും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മോദി മഹാനായ വ്യക്തിയാണെന്നും സുഹൃത്താണെന്നും വിശേഷിപ്പിച്ച ട്രംപ്, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള സാധ്യതയുണ്ടെന്നും സൂചന നൽകി. പ്രധാനമന്ത്രി മോദിയുമായുള്ള തൻ്റെ ചർച്ചകൾ ഗംഭീരമായി മുന്നോട്ട് പോകുന്നുവെന്നും വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ട്രംപ് കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി മോദി റഷ്യയിൽ നിന്ന് എണ്ണയടക്കം ഉൽപ്പന്നങ്ങൾ വാങ്ങുന്നത് വലിയ തോതിൽ നിർത്തി. അദ്ദേഹം എൻ്റെ സുഹൃത്താണ്, ഞങ്ങൾ സംസാരിക്കാറുണ്ട്. ഞാൻ അവിടേക്ക് ഇന്ത്യയിലേക്ക് വരണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടെന്നും ഉടൻ തീരുമാനമുണ്ടാകുമെന്നും ട്രംപ് പറഞ്ഞു. അടുത്ത വർഷം ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ പദ്ധതിയുണ്ടോയെന്ന ചോദ്യത്തിന്, അങ്ങനെയാകാമെന്നായിരുന്നു ട്രംപിൻ്റെ മറുപടി.
    .
image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks