തിരഞ്ഞെടുത്ത ഹോണ്ടയുടെ ബിഗ് വിങ് ഡീലര്‍ഷിപ്പുകള്‍ വഴിയാണ് ബുക്കിങ് നടത്താനാവുക. 5.12 ലക്ഷം രൂപ(എക്സ് ഷോറൂം) മുതല്‍ വിലയുള്ള റിബല്‍ 500 ഗുരുഗ്രാം, മുംബൈ, ബെംഗളുരു എന്നീ നഗരങ്ങളില്‍ മാത്രമാണ് ലഭ്യമാക്കിയിട്ടുള്ളത്. ജൂണ്‍ മുതല്‍ തന്നെ വാഹനത്തിന്റെ ഡെലിവറിയും ആരംഭിക്കും.
    പരമ്പരാഗത ക്രൂസര്‍ മോട്ടോര്‍സൈക്കിളുകളില്‍ നിന്നും കടമെടുത്തിട്ടുള്ള രൂപകല്പനയാണ് ഹോണ്ട റിബല്‍ 500ന്. സ്റ്റാന്‍ഡേഡ് മോഡൽ മാത്രമാണ് ലഭ്യമായിട്ടുള്ളത്. മാറ്റ് ഗണ്‍പൗഡര്‍ ബ്ലാക്ക് മെറ്റാലിക് നിറമാണ് വാഹനത്തിന്. 690എംഎം ആണ് സീറ്റിന്റെ ഉയരം. ട്യുബുലാര്‍ സ്റ്റീല്‍ ഫ്രെയിമാണ് റിബല്‍ 500ലുള്ളത്. തടിച്ച ഹാന്‍ഡില്‍ ബാറുകളും ചെരിഞ്ഞിറങ്ങുന്ന ഇന്ധന ടാങ്കും എല്‍ഇഡി ലൈറ്റും വൃത്താകൃതിയിലുള്ള ഹെഡ് ലൈറ്റുകളുമാണ് നല്‍കിയിരിക്കുന്നത്.