ഇന്ത്യൻ വാഹന വിപണിയിൽ എക്കാലവും മേധാവിത്വം പുലർത്തുന്നത്. മാരുതി സുസുക്കിയുടെ വാഹനങ്ങളാണ്. ഏറ്റവും കൂടുതൽ വിറ്റുപോയ പത്തു വാഹനങ്ങളിൽ ഏഴും മാരുതിയുടേതായിരുന്നു.ഫെബ്രുവരിയിലെ കണക്കുകൾ പരിശോധിക്കുമ്പോൾ പത്താം സ്ഥാനത്താണ് പഞ്ച്. മാരുതിയുടെ ഏഴു കാറുകൾക്ക് പുറമെ ടാറ്റയുടെ രണ്ടു കാറുകളും ഹ്യുണ്ടേയുടെ ഒരു വാഹനവുമാണ് ആദ്യ പത്തിലെ സ്ഥാനക്കാർ.
    വിൽപന കണക്കുകൾ പരിശോധിക്കുമ്പോൾ ആദ്യത്തെ അഞ്ചു സ്ഥാനങ്ങളിൽ നാലും മാരുതി സുസുക്കിയുടെ വാഹനങ്ങളാണ്. അഞ്ചാം സ്ഥാനത്ത് എത്തിയിരിക്കുന്നത് ബലേനോയാണ്. 15480 യൂണിറ്റാണ് ഈ ജനപ്രിയ ഹാച്ച്ബാക്ക് വിറ്റുപോയിരിക്കുന്നത്. പുറത്തിറങ്ങിയ കാലം മുതൽ ഇന്നോളം ഇന്ത്യക്കാരുടെ പ്രിയപ്പെട്ട വാഹനമെന്ന ഖ്യാതി പേറുന്ന സ്വിഫ്റ്റാണ് പട്ടികയിൽ നാലാം സ്ഥാനത്ത്.