Breaking News
‘SC/ST വിഭാഗങ്ങൾക്കെതിരെ നേരിട്ട് പരാമർശമില്ല’; അടൂര്‍ ഗോപാലകൃഷ്ണനെതിരെ കേസെടുക്കേണ്ടതില്ലെന്ന് നിയമോപദേശം | സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഇൻഷ്വറൻസ് പരിരക്ഷ 3 ലക്ഷത്തിൽ നിന്നും 5 ലക്ഷമായി ഉയർത്തും; മെഡിസെപ് രണ്ടാം ഘട്ടത്തിന് അംഗീകാരം | അന്‍സിലിന്റെ മരണം: പെണ്‍സുഹൃത്ത് വിഷം കലക്കിയത് എനര്‍ജി ഡ്രിങ്കില്‍; തെളിവെടുപ്പിനിടെ എനര്‍ജി ഡ്രിങ്ക് കാനുകള്‍ കണ്ടെത്തി | ഉത്തരാഖണ്ഡിൽ കുടുങ്ങിയ 28 മലയാളികൾ സുരക്ഷിതർ; രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു | തൃശൂരില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തിന്റെ സീലിംഗ് അടര്‍ന്നു വീണു; ഒഴിവായത് വന്‍ദുരന്തം | കനത്ത മഴയും പ്രളയ സമാന സാഹചര്യവും; ഹിമാചലിൽ കുടുങ്ങിയ 413 തീർത്ഥാടകരെ രക്ഷപ്പെടുത്തി | മഴ മുന്നറിയിപ്പ് പുതുക്കി, റെഡ് അലേർട്ടുകൾ പിൻവലിച്ചു; സംസ്ഥാനത്ത് 5 ജില്ലകളിൽ ഓറഞ്ച് 4 ജില്ലകളിൽ യെല്ലോ അലേർട്ട് | വയനാട്ടിൽ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ |
More

Technology

പുത്തൻ ഫീച്ചറുമായി വാട്‌സ്ആപ്പ്; അനാവശ്യ സന്ദേശങ്ങൾ തടയാൻ ‘യൂസർനെയിം കീകൾ’ വരുന്നു

വെബ് ഡെസ്ക്
Aug. 5, 2025, 5:24 p.m.
displaying all the content detail images
    ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യത ഉറപ്പാക്കാൻ പുതിയ ഫീച്ചറുകൾ ഒരുക്കുകയാണെന്ന് റിപ്പോർട്ടുകൾ. ‘യൂസർനെയിം കീകൾ’ എന്ന് പേരിട്ടിരിക്കുന്ന ഈ പുത്തൻ ഫീച്ചർ വഴി അനാവശ്യവും, സ്‌പാം ആയതുമായ സന്ദേശങ്ങൾ നിയന്ത്രിക്കാനാവും. വാട്‌സ്ആപ്പ് ട്രാക്കറായ WABetaInfo ആണ് ഈ വിവരം പുറത്തുവിട്ടത്. നിലവിൽ ആൻഡ്രോയിഡ് 2.25.22.9 അപ്‌ഡേറ്റിലെ ബീറ്റാ പതിപ്പിൽ ഈ ഫീച്ചർ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്.
    ഈ ഫീച്ചറിന് രണ്ട് പ്രധാന ഭാഗങ്ങളാണുള്ളത്. ആദ്യത്തേത് ‘യൂസർനെയിം’ ആണ്. നിലവിൽ ആളുകളുമായി ചാറ്റ് ചെയ്യണമെങ്കിൽ ഫോൺ നമ്പർ പങ്കിടണം. എന്നാൽ ഈ ഫീച്ചർ വരുന്നതോടെ ഫോൺ നമ്പറിന് പകരം യൂസർനെയിം മാത്രം പങ്കിട്ടാൽ മതിയാകും. ഇത് ടെലഗ്രാമിലെ യൂസർനെയിം സംവിധാനത്തിന് സമാനമാണ്.രണ്ടാമത്തേത് ‘യൂസർനെയിം കീകൾ’ ആണ്. ഇതൊരു നാലക്ക പിൻ കോഡായിരിക്കും. ഒരു പുതിയ വ്യക്തിയുമായി ചാറ്റ് തുടങ്ങാൻ ഉപയോക്താവ് തന്‍റെ യൂസർനെയിമിനൊപ്പം ഈ പിൻ കോഡും പങ്കിടണം. ഈ കോഡില്ലാതെ ആർക്കും പുതിയതായി സന്ദേശങ്ങൾ അയയ്ക്കാൻ കഴിയില്ല. ഇത് വഴി ഫോൺ നമ്പർ അറിയാവുന്ന ആളുകൾക്കും, നിലവിൽ ചാറ്റ് ചെയ്യുന്ന ആളുകൾക്കും ഈ ഫീച്ചർ ഒരു തടസ്സമാകില്ല. അനാവശ്യ സന്ദേശങ്ങളും സ്‌പാമുകളും തടയാൻ ഈ സംവിധാനം ഏറെ സഹായകമാകും. വാട്‌സ്ആപ്പ് ഈ ഫീച്ചർ ഉടൻ തന്നെ എല്ലാവർക്കുമായി ലഭ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
image of first ad image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks