പാക്‌സ്താന്‍ ടീമിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തി പാക് ക്രിക്കറ്റ് ആരാധകര്‍. ബുധനാഴ്ച നടന്ന മൂന്നാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ വെറും 92 റണ്‍സ് എടുക്കാന്‍ മാത്രമാണ് പാക് താരങ്ങള്‍ക്ക് സാധിച്ചത്. ഫലത്തില്‍ വെസ്റ്റ് ഇന്‍ഡീസ് 202 റണ്‍സിന്റെ കൂറ്റന്‍ വിജയം കണ്ടെത്തിയതിനൊപ്പം പരമ്പര 2-1 ന് സ്വന്തമാക്കുകയും ചെയ്തു. റണ്‍സ് വ്യത്യാസത്തില്‍ പാകിസ്താന്റെ ഏറ്റവും വലിയ ഏകദിന തോല്‍വിയായി മാറി ബുധനാഴ്ച്ചയിലെ മത്സരം.