കൊച്ചി മെട്രോ ട്രാക്കിന് മുകളിൽ നിന്ന് യുവാവ് റോഡിലേക്ക് ചാടി. വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലാണ് സംഭവം. തിരൂരങ്ങാടി സ്വദേശിയായ നിസാറാണ് ( 32) മെട്രോ ട്രാക്കിൽ നിന്നും റോഡിലേക്ക് ചാടിയത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി.