Breaking News
ദിസ് ഈസ് മൈ മെസേജ്'; മഷി പുരട്ടിയ ചൂണ്ട് വിരൽ ഉയർത്തി കാട്ടി നടൻ മോഹൻലാൽ | ഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഫുൾ കോണ്‍ഫിഡൻസില്‍', വോട്ട് രേഖപ്പെടുത്തി സണ്ണി ജോസഫ്, യുഡിഎഫ് തംരംഗമെന്ന് പ്രതികരണംഎഫ് തംരംഗമെന്ന് പ്രതികരണം |
More

Pravasi

സൗദി അറേബ്യയിൽ വിഷവാതകം ശ്വസിച്ച് മലയാളി മരിച്ചു

വെബ് ഡെസ്ക്
March 25, 2026, 2:14 p.m.
displaying all the content detail images
    റിയാദ്: സൗദിയിലെ താമസസ്ഥലത്ത് മലിനജല പൈപ്പ് ലൈൻ വൃത്തിയാക്കാൻ ഉപയോഗിച്ച ആസിഡിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് മലപ്പുറം സ്വദേശി മരിച്ചു. റിയാദിലെ അസീസിയയിൽ താമസിക്കുന്ന വേങ്ങര നെടുംപറമ്പ് സ്വദേശി കാങ്കട കടവൻ ഈസ്മായിൽ (51) ആണ് മൻഫുഅ അൽഈമാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ നിര്യാതനായത്.താമസിക്കുന്ന ഫ്ലാറ്റിലെ മലിനജല പൈപ്പ് ലൈൻ ശുദ്ധീകരിക്കുന്നതിനായി ഒഴിച്ച സൾഫ്യൂരിക് ആസിഡിൽ നിന്നുള്ള വാതകമാണ് അപകടത്തിന് കാരണമായത്. ആസിഡ് ഒഴിച്ച വിവരമറിയാതെ ബാത്‌റൂമിൽ പോയ ഈസ്മായീൽ വാതകം ശ്വസിച്ച് ബോധരഹിതനാകുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ഉടൻ തന്നെ അദ്ദേഹത്തെ അൽഈമാൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും തൊട്ടടുത്ത ദിവസം മരണപ്പെടുകയായിരുന്നു. ആലസ്സൻകുട്ടിയാണ് പിതാവ്. ഭാര്യ: നസീറ. മക്കൾ: ഫാത്തിമ ഹന, ഹനീൻ മുഹമ്മദ്, ഹൈസ ഹാസിം, ഹെൻസ അസ്രിൻ. മയ്യിത്ത് റിയാദിൽ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂരിെൻറ നേതൃത്വത്തിൽ നടന്നുവരുന്നു.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks