Breaking News
36 മുതല്‍ 37 ഡിഗ്രി സെൽഷ്യസ് വരെ ചൂട്; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു, ഉയര്‍ന്ന താപനില മുന്നറിയിപ്പ് | ജി സുധാകരൻ ഇനി 'വിമതൻ', അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപനം | ബാല നടനായിരുന്ന ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി | 11 മണിക്ക് ജി സുധാകരൻ മാധ്യമങ്ങളെ കാണും; സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായേക്കും; കരുതലോടെ നീങ്ങാൻ സിപിഎം | ശമ്പളപരിഷ്കരണം ആവശ്യം; സ്വകാര്യ ആശുപത്രി നഴ്സുമാരുടെ അനിശ്ചിതകാല സമരം നാലാം ദിവസത്തിലേക്ക് | യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിക്കാൻ പറന്നത് ഫരീദാബാദിലെ 23കാരി | ഫറൂഖ് അബ്ദുള്ളയ്ക്കും കശ്മീര്‍ ഉപമുഖ്യമന്ത്രിയ്ക്കും നേരെ വധശ്രമം; വിവാഹവേദിയിൽ വെടിയുതിർത്ത് അക്രമി, അത്ഭുതകരമായി രക്ഷപ്പെട്ട് നേതാക്കൾ | രാജ്യത്തെ എൽപിജി പ്രതിസന്ധി: സംസ്ഥാനങ്ങൾക്ക് നിർദേശവുമായി കേന്ദ്രം, പരിഭ്രമിക്കേണ്ട കാര്യമില്ലെന്ന് പ്രധാനമന്ത്രി | പന്ത്രണ്ടാം ദിവസവും യുദ്ധം തുടരുന്നു; മുട്ടുമടക്കില്ലെന്ന നിലപാടിലുറച്ച് ഇറാൻ, ആക്രമണങ്ങളിൽ ഇറാനെ പ്രതിഷേധം അറിയിച്ച് ഒമാൻ | ‘മോദി മികച്ച ഭരണാധികാരി, പ്രചോദിപ്പിക്കുന്ന നേതാവ്’; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ | ശബരിമല ജീവനക്കാരുടെയും പൂജാരിമാരുടെയും പേരില്‍ ലക്ഷങ്ങൾ; നിക്ഷേപത്തിൽ ആശങ്ക അറിയിച്ച് ഹൈക്കോടതി | ദേശീയപാതാ ഉദ്യോഗസ്ഥരെയും പൊലീസിനെയും ആക്രമിച്ചു; കഞ്ഞിക്കുഴി സ്വദേശി അറസ്റ്റിൽ | എൽപിജി ഉത്പാദനം കൂട്ടുമെന്ന് റിലയൻസ്; 'വാതക ലഭ്യതയ്ക്ക് അടിയന്തര നടപടികൾ സ്വീകരിച്ചു | നിയമസഭ തെരഞ്ഞെടുപ്പിൽ കെസി വേണുഗോപാൽ മത്സരിച്ചാൽ കളത്തിലിറങ്ങാൻ കൂടുതൽ എംപിമാർ രം​ഗത്ത് | 'വ്യാവസായിക ആവശ്യത്തിനുള്ള എൽപിജിക്ക് നിയന്ത്രണം, ഗാർഹികാവശ്യത്തിനുള്ള എൽപിജിയിൽ ആശങ്ക വേണ്ട'; ആവർത്തിച്ച് കേന്ദ്രമന്ത്രി ഹർദീപ്സിം​ഗ് പുരി | എൽഡിഎഫ് 3.0 ലക്ഷ്യം, മൂന്നാം അങ്കത്തിന് നിര്‍ണായക തെരഞ്ഞെടുപ്പ് വാചകവുമായി എൽഡിഎഫ്, 'മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ' |
our news logo
March 12, 2026
weather image

Business

കേരളത്തിൽ പച്ചത്തേങ്ങ വില കുത്തനെ ഇടിഞ്ഞു

വെബ് ഡെസ്ക്
March 11, 2026, 5:28 p.m.
displaying all the content detail images
    ചെറുപുഴ ∙ പച്ചത്തേങ്ങയുടെ വില കുത്തനെ ഇടിഞ്ഞതോടെ കർഷകർ പ്രതിസന്ധിയിൽ. നേരത്തേ പൊതുവിപണിയിൽ ഒരു കിലോഗ്രാം പച്ചത്തേങ്ങയ്ക്ക് 72 രൂപ വരെ ലഭിച്ചിരുന്നെങ്കിൽ ഇപ്പോൾ 45 രൂപ വരെയായി. ഉൽപാദനം കൂടിയതും തമിഴ്നാട്ടിൽനിന്നു കൂടുതൽ തേങ്ങയെത്തുന്നതുമാണു വില കുറയാൻ കാരണമായി പറയുന്നത്. കിലോഗ്രാമിന് 57 രൂപയ്ക്കാണു കേരഫെഡ് പച്ചത്തേങ്ങ സംഭരിക്കുന്നത്. കേരഫെഡ് ചെറുപുഴയിൽ പച്ചത്തേങ്ങ സംഭരണം ആരംഭിച്ചപ്പോൾ കിലോഗ്രാമിന് 78 രൂപ വരെ ലഭിച്ചിരുന്നു. പൊതുവിപണിയെക്കാൾ 5 രൂപ അധികം നൽകിയാണു കേരഫെഡ് തേങ്ങ സംഭരിക്കുക. വിലവർധനയുണ്ടായില്ലെങ്കിൽ നാളെമുതൽ സംഭരണകേന്ദ്രത്തിൽ കിലോഗ്രാമിന് 50 രൂപയേ ലഭിക്കൂ. ചൊവ്വാഴ്ചകളിലാണു കേരഫെഡ് വില പുതുക്കുക. പൊതുവിപണി വിലയ്ക്കനുസരിച്ച് കേരഫെഡ് വില കുറയ്ക്കുന്നതു കർഷകർക്കു തിരിച്ചടിയാണ്. മഴക്കാലത്ത് ഉൽപാദനം കുറഞ്ഞപ്പോഴാണു തേങ്ങയ്ക്കു 78 രൂപ വരെ കിലോഗ്രാമിനു ലഭിച്ചത്. വേനലായതോടെ കേരളത്തിൽ ഉൽപാദനം കൂടേണ്ടതാണെങ്കിലും കാലാവസ്ഥ തിരിച്ചടിയായി. ഇതിനുപുറമേ, തെങ്ങുകയറ്റത്തിനും പൊതിക്കുന്നതിനുമുള്ള കൂലി കൂടി നൽകിയാൽ കർഷകർക്ക് ഒന്നും ലഭിക്കാത്ത അവസ്ഥയാണ്. തേങ്ങയ്ക്കു വില കുറയുന്നുണ്ടെങ്കിലും ആനുപാതികമായി വെളിച്ചെണ്ണയ്ക്കു വില കുറയുന്നില്ല. ലീറ്ററിന് 260 രൂപയാണു മിക്കയിടത്തും വില.
   
image of first ad image of first ad image of first ad image of first ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks