Breaking News
നെടുമ്പാശേരിയിൽ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദാക്കി; ഇറാൻ സംഘർഷത്തിൽ ഗൾഫ് സർവീസുകൾ താറുമാറായി | രാഹുല്‍ മാങ്കൂട്ടത്തിലുമായി കൂടിക്കാഴ്ച നടത്തി വികെ ശ്രീകണ്ഠന്‍; കൂടിക്കാഴ്ച നടന്നത് അടൂരിലെ സ്വകാര്യ ഹോട്ടലില്‍ | മണിക്കൂറുകൾക്കുള്ളിൽ ഇറാന്‍റെ അതിശക്ത തിരിച്ചടി, ഇസ്രയേലിൽ മിസൈൽ വർഷം; | ആദ്യ പ്രതികരണവുമായി ബെഞ്ചമിൻ നെതന്യാഹു, ഇറാനിലെ ഭീകര ഭരണകൂടം ലോകത്തിന് ഭീഷണി; ഇറാനിലെ ജനങ്ങൾക്ക് വ്യക്തമായ സന്ദേശം | ഇറാനിൽ ഇസ്രയേൽ ആക്രമണം; സുരക്ഷാനിർദേശങ്ങൾ പാലിക്കണം, ഇന്ത്യക്കാർക്ക് ജാ​ഗ്രതാ മുന്നറിയിപ്പ് | ലോകത്തെ ഞെട്ടിച്ച് ഇസ്രയേൽ, ഇറാനെ ആക്രമിച്ചു; ടെഹ്‌റാനിൽ സ്ഫോടനം; തിരിച്ചടി ഭയന്ന് ഇസ്രയേലിൽ അതീവ ജാഗ്രതാ നിർദ്ദേശം | ഇറാന്‍ ആക്രമണം: ഇസ്രായേലില്‍ സൈറണ്‍ മുഴങ്ങി, ജനം ബങ്കറുകളില്‍; വ്യോമപാത അടച്ചു; വിമാനങ്ങള്‍ റദ്ദാക്കി | കാണാൻ ആളില്ല, തിയറ്ററുകൾ കാലി; 'കേരള സ്റ്റോറി 2'നോട് മുഖം തിരിച്ച് കേരളം, ഷോകൾ ക്യാൻസൽ ചെയ്തു | ബെംഗളൂരു കൂട്ടബലാത്സംഗ കേസിൽ ഞെട്ടിക്കുന്ന കണ്ടെത്തൽ | രണ്ട് ദിവസത്തെ തമിഴ്നാട്‌ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തും, 2700 കോടി രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് | ഒമ്പത് സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ; നഗരൂരിൽ പൊലീസ് ജീപ്പ് തടഞ്ഞ 2 പേർ പിടിയിൽ | ഇറാൻ- അമേരിക്ക ആണവ ചർച്ചകളിൽ സന്തുഷ്ടനല്ലെന്ന് ഡോണൾഡ് ട്രംപ്, പുരോ​ഗതി പങ്കുവെച്ച് ഒമാൻ | വമ്പൻ പ്രവചനങ്ങളുമായി പുതിയ സർവേ; കേരളത്തിൽ 100 തൊടാൻ യുഡിഎഫിനാകില്ല, പരമാവധി 86 സീറ്റ് വരെ; ഭരണമാറ്റം പ്രവചിച്ച് സർവേ ഫലം | മോദിയെ നേരിട്ട് വെല്ലുവിളിച്ച് കെജ്‍രിവാൾ, ബിജെപിക്ക് 10 സീറ്റ് കിട്ടിയാൽ രാഷ്ട്രീയം നിർത്തും | ആറ്റുകാൽ പൊങ്കാലയ്ക്ക് പാളയം ഇമാമിന്‍റെ ആഹ്വാനം; 'നോമ്പാണെങ്കിലും ഭക്ഷണവും വെള്ളവും ഒരുക്കണം, മസ്ജിദുകൾ തുറന്ന് നൽകണം | നടിയെ ആക്രമിച്ച കേസ്‌: ഹൈക്കോടതിയിൽ അപ്പീൽ നൽകി സർക്കാർ | പുതുപ്പള്ളിയിൽ വികസന മുരടിപ്പിനെതിരെ ബിജെപി നടത്തിയ പ്രതിഷേധത്തിനിടെ നാടകീയ രംഗങ്ങൾ | ശബരിമലയിലെ കൊടിമര പുനർനിർമ്മാണം; മോഹൻലാലിൻ്റെയും ദിലീപിൻ്റെയും മൊഴി രേഖപ്പെടുത്തി വിജിലൻസ് | മന്ത്രി വീണ ജോർജ് ആശുപത്രി വിട്ടു; തുടർ ചികിത്സ തിരുവനന്തപുരത്ത്, മന്ത്രിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം | ധാരണയിലെത്താതെ ഇറാൻ-അമേരിക്ക മൂന്നാം ചർച്ച പിരിഞ്ഞു; യുഎസ് പടക്കപ്പൽ ജെറാൾഡ് ഫോർഡ് ഇസ്രയേൽ തുറമുഖത്തേക്ക് | പാലക്കാട് സരിന്റെ പേര് നിർദ്ദേശിച്ച് സിപിഎം, പക്ഷേ മറ്റ് മുന്നണികളുടെ തീരുമാനം വന്ന ശേഷം മാത്രം പ്രഖ്യാപനം | വീണാ ജോർജിനെതിരെ പ്രതിഷേധിച്ച കെഎസ്‍യു നേതാവ് ബിതുൽ ബാലന്‍റെ വീടിന് നേരെ ബോംബേറ്; സിസിടിവി ദൃശ്യം |

Technology

ഗൂഗിൾ ‘നാനോ ബനാന 2’ പുറത്തിറക്കി; വേഗമേറിയ എഐ ഇമേജ് സൃഷ്‍ടിയും 4കെ നിലവാരവും

വെബ് ഡെസ്ക്
Feb. 28, 2026, 4:57 p.m.
displaying all the content detail images
    ഗൂഗിൾ പുതിയ എഐ ഇമേജ് ജനറേഷൻ ടൂളായ ‘നാനോ ബനാന 2’ പുറത്തിറക്കി. കൂടുതൽ വേഗതയുള്ള ചിത്ര സൃഷ്ടിയും മെച്ചപ്പെട്ട ടെക്സ്റ്റ് റെൻഡറിംഗും ഉൾക്കൊള്ളുന്ന ഈ മോഡൽ, മുൻ പതിപ്പായ നാനോ ബനാന പ്രോയുടെ ഗുണനിലവാരം കൂടുതല്‍ മെച്ചപ്പെടുന്ന രീതിയിലാണ് വികസിപ്പിച്ചിരിക്കുന്നതെന്നും കമ്പനി പറയുന്നു. നാനോ ബനാന 2 സവിശേഷതകള്‍ എന്തെല്ലാം? കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ആണ് കമ്പനി ‘നാനോ ബനാന’ എന്ന എഐ ഇമേജ് ജനറേറ്റർ അവതരിപ്പിച്ചത്. ജെമിനി 2.5 ഫ്ലാഷ് ഇമേജ് എഐ മോഡൽ എന്ന പേരിലും ഇത് അറിയപ്പെട്ടു. വേഗത്തിലുള്ള ഇമേജ് ക്രിയേഷൻ, എഡിറ്റിംഗ് സംവിധാനങ്ങൾ, ക്യാരക്റ്ററുകളുടെ സ്ഥിരത എന്നിവയാണ് അതിന്റെ പ്രധാന സവിശേഷതകൾ. പിന്നീട് 2025 നവംബറിൽ ജെമിനി 3 പ്രോ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന നാനോ ബനാന പ്രോ അവതരിപ്പിച്ചു. 4കെ റെസല്യൂഷൻ വരെ ചിത്രങ്ങൾ സൃഷ്ടിക്കാനാകുന്ന ഈ പതിപ്പ് ഏറ്റവും മികച്ച ഇമേജ് ജനറേഷൻ, എഡിറ്റിംഗ് മോഡലായി കമ്പനി വിശേഷിപ്പിച്ചിരുന്നു. ഇപ്പോൾ പുറത്തിറങ്ങിയ നാനോ ബനാന 2, ജെമിനി 3.1 ഫ്ലാഷ് ഇമേജ് എഐ മോഡലിന്റെ അടിസ്ഥാനത്തിലാണ് പ്രവർത്തിക്കുന്നത്. ജെമിനി ആപ്പിലെ ഫാസ്റ്റ്, തിങ്കിങ്, പ്രോ മോഡലുകൾക്കായി നാനോ ബനാന പ്രോയ്ക്ക് പകരമായി ഇത് എത്തിയിട്ടുണ്ട്. ഗൂഗിൾ എഐ പ്രോയും അൾട്രാ ഉപയോക്താക്കളും പ്രത്യേക ആവശ്യങ്ങൾക്കായി ചിത്രങ്ങൾ വീണ്ടും സൃഷ്ടിച്ച് ഉപയോഗിക്കാനും സാധിക്കും. നാനോ ബനാന 2 ഇപ്പോൾ ഇന്ത്യ ഉൾപ്പെടെ 141 രാജ്യങ്ങളിൽ ലഭ്യമാണ്. എഐ മോഡിലുള്ള സേർച്ച്, ഗൂഗിൾ ലെൻസ്, മൊബൈൽ, പിസി ബ്രൗസറുകൾ എന്നിവയിലൂടെ ഉപയോക്താക്കൾക്ക് ഇത് ഉപയോഗിക്കാം. എഐ സ്റ്റുഡിയോ, ജെമിനി എപിഐ, വെർടെക്സ് എഐ പ്ലാറ്റ്ഫോമുകളിലും പ്രിവ്യൂ രൂപത്തിൽ ലഭ്യമാണ്. ഗൂഗിൾ ലാബ്‍സ് വികസിപ്പിച്ച ഫ്ലോ എന്ന ഹൈ-ഫിഡലിറ്റി വീഡിയോ ക്രിയേഷൻ ടൂളിലും ഇത് ഡീഫോൾട്ട് ഇമേജ് മോഡലായി ഉൾപ്പെടുത്തിയിട്ടുണ്ട്. തത്സമയ വെബ് വിവരങ്ങൾ ഉപയോഗിച്ച് കൂടുതൽ കൃത്യമായ സബ്‍ജക്ട് റെൻഡറിംഗ്, ഇൻഫോഗ്രാഫിക്‌സ്, ഡയഗ്രാം, ഡാറ്റാ വിഷ്വലൈസേഷൻ എന്നിവ സൃഷ്ടിക്കാൻ ഇതിന് കഴിയും. പരസ്യ കാമ്പെയ്‌നുകൾക്കും ആശംസാകാർഡുകൾക്കും അനുയോജ്യമായ വ്യക്തവും വായിക്കാൻ എളുപ്പമുള്ള ടെക്സ്റ്റ് നിർമ്മിക്കാനും സഹായിക്കുന്നു. പരമാവധി അഞ്ച് കഥാപാത്രങ്ങളുടെയും 14 ഒബ്‍ജക്ടുകളുടെയും ദൃശ്യ സ്ഥിരത ഉറപ്പാക്കാനാകുന്നതും പ്രത്യേകതയാണ്. 4കെ റെസല്യൂഷനിൽ കൂടുതൽ സമ്പന്നമായ ലൈറ്റിംഗും വ്യക്തതയുള്ള വിശദാംശങ്ങളോടെയും ചിത്രങ്ങൾ സൃഷ്‍ടിക്കാമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.
   
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of vehicle news
വെബ് ഡെസ്ക്
Feb. 25, 2026, 6:27 p.m.
പുതിയ മുഖവുമായി 2027 നിസാൻ സണ്ണി
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks