Breaking News
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവത്തിലെ പ്രതിഷേധം; രണ്ട് ബിജെപി പ്രവർത്തകരെ അറസ്റ്റ് ചെയ്തു | പറവൂരിലെ കോൺഗ്രസ് നേതാവ് ബിജെപിയിൽ, വിസ്മയം പറവൂരിൽ നിന്നാകട്ടേയെന്നാണ് രാജീവ് ചന്ദ്രശേഖർ; തെരഞ്ഞെടുപ്പിന് മുമ്പ് നിർണായക നീക്കങ്ങൾ | പഞ്ചാബിൽ വീണ്ടും പട്ടാപ്പകൽ വെടിവയ്പ്, നവവധുവിന് നേരെ നടുറോഡിൽ വെടിയുതിർത്ത് യുവാവ് | യുഎഇയിൽ ചെറിയ പെരുന്നാളിനോടനുബന്ധിച്ച് നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. | സുഹൃത്തുക്കളോടൊപ്പം നടന്നുപോകവെ പാലക്കാട് ഐഐടി വിദ്യാർഥിനിക്ക് തലയ്ക്കടിയേറ്റു, ആശുപത്രിയിൽ | അതിവേ​ഗ പാതയ്ക്ക് പുത്തൻ ഡിസൈനുമായി ഇ ശ്രീധരൻ; 3 മണിക്കൂർ 20 മിനിറ്റിൽ ലക്ഷ്യത്തിലെത്തും, പത്തനംതിട്ടയും മലപ്പുറവും ഉൾപ്പെടും | സര്‍ക്കാര്‍ ജീവനക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തിയോ? അനുമതിയില്ലാതെ ഫോൺ നമ്പർ ശേഖരിച്ചു? ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും | സർക്കാർ ആരോഗ്യമേഖലയെ തകർക്കാനുള്ള ആസൂത്രിത ശ്രമം നടക്കുന്നു, സ്വകാര്യ കുത്തകകൾക്ക്‌ മുന്നിൽ അടിയറവ് പറയില്ല; സ്വകാര്യ ആശുപത്രികൾക്കെതിരെ ആരോഗ്യമന്ത്രി | മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം 9-ാം ദിനം, തിരുവനന്തപുരത്ത് ഇന്ന് സർക്കാർ ആശുപത്രികളിൽ ചികിത്സ മുടങ്ങും | റാപ്പർ വേടന്റെ വിവാഹം ഇന്ന് തൃശൂരിൽ നടക്കും; വധു എഴുത്തുകാരി നവമി ലത, | റാഞ്ചിയിൽ നിന്ന് ദില്ലിയിലേക്ക് രോഗിയുമായി പറന്ന എയർ ആംബുലൻസ് തകർന്നുവീണു, ഒരാൾ കൊല്ലപ്പെട്ടെന്ന് സൂചന; തിരച്ചിൽ ഊർജ്ജിതം |
More

Pravasi

വാഹനാപകടത്തിൽ പരിക്കേറ്റ് നാല് മാസമായി സൗദിയിൽ ചികിത്സയിൽ; അബ്ദുൽ സമദിനെ നാട്ടിലെത്തിച്ചു

വെബ് ഡെസ്ക്
Feb. 24, 2026, 3:58 p.m.
displaying all the content detail images
    റിയാദ്: വാഹനാപകടത്തിൽപ്പെട്ട് നാല് മാസമായി ഗുരുതരാവസ്ഥയിൽ സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കണ്ണൂർ ഇരിക്കൂർ പെരുവളത്തുപറമ്പ് സ്വദേശി അബ്ദുൽ സമദിനെ (55) വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലെത്തിച്ചു. ദമ്മാമിൽ നിന്നുള്ള ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ സ്ട്രെച്ചറിെൻറ സഹായത്തോടെ കൊളംബോ വഴിയാണ് ഇദ്ദേഹത്തെ കൊച്ചിയിലെത്തിച്ചത്. യാത്രയിൽ സഹായിയായി ഒരു നഴ്‌സും കൂടെയുണ്ടായിരുന്നു. നാട്ടിലെത്തിയ ഉടൻ തന്നെ ബന്ധുക്കൾ ഇദ്ദേഹത്തെ തുടർ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.കഴിഞ്ഞ ഒക്ടോബറിൽ ഖഫ്ജിയിൽ നിന്ന് മടങ്ങുന്നതിനിടെ അബൂ ഹൈദരിയ റോഡിലുണ്ടായ അപകടത്തിലാണ് അബ്ദുൽ സമദിന് ഗുരുതരമായി പരിക്കേറ്റത്. ഉടൻ തന്നെ ജുബൈൽ അൽമന ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹത്തെ രണ്ട് അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയനാക്കിയിരുന്നു. ചികിത്സയുടെ ഭാഗമായി ഒരു കാൽ മുറിച്ചുമാറ്റേണ്ടതായും വന്നു. 15 വർഷം മുമ്പ് ഡ്രൈവർ ജോലിക്കായി സൗദിയിലെത്തിയ സമദ്, കഴിഞ്ഞ ഏഴു വർഷമായി ഇഖാമയോ ഇൻഷുറൻസോ ഇല്ലാതെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഹുറൂബിലും അകപ്പെട്ടിരുന്ന ഇദ്ദേഹത്തിെൻറ ചികിത്സക്കായി ഭീമമായ തുകയാണ് ചെലവായത്. സുമനസ്സുകളുടെയും സുഹൃത്തുക്കളുടെയും നിരന്തര പരിശ്രമത്തിനൊടുവിലാണ് യാത്രാരേഖകൾ ശരിയായത്. നാട്ടിലേക്കുള്ള യാത്രാ ചെലവുകൾ പൂർണമായും ഇന്ത്യൻ എംബസിയാണ് വഹിച്ചത്. ഗുരുതരമായി പരിക്കേറ്റെങ്കിലും സമദിന് മികച്ച ചികിത്സ ലഭ്യമാക്കാൻ സാധിച്ചതായി സാമൂഹിക പ്രവർത്തകൻ അബ്രഹാം മാത്യു പറഞ്ഞു. ദമ്മാമിലെയും ജുബൈലിലെയും സാമൂഹിക പ്രവർത്തകരും സുഹൃത്തുക്കളും ബന്ധുക്കളും ആശുപത്രി സന്ദർശിച്ച് ആവശ്യമായ എല്ലാ പിന്തുണയും നൽകിയിരുന്നു. സങ്കീർണമായ നിയമക്കുരുക്കുകൾ പരിഹരിച്ച് നാട്ടിലെത്തിക്കാൻ സഹായിച്ച ഇന്ത്യൻ എംബസിക്കും മറ്റ് സുമനസുകൾക്കും അബ്ദുൽ സമദും കുടുംബവും നന്ദി അറിയിച്ചു.
    .
image of first ad image of first ad image of first ad image of first ad
image of second ad
More
image of third ad
image of fourth ad
image of fifth ad

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks