ദില്ലി: ചെങ്കോട്ട ആക്രമണത്തിന് മുൻപായി ചാവേർ ആക്രമണങ്ങളെ ന്യായീകരിച്ചുകൊണ്ടുള്ള ഡോ. ഉമർ നബിയുടെ വീഡിയോ പുറത്ത്. ചാവേറാക്രമണം ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ആശയമാണെന്നും യഥാര്‍ഥത്തില്‍ ചാവേറാക്രമണം ഒരു രക്തസാക്ഷിത്വ പ്രവൃത്തിയാണെന്നുമാണ് ഉമര്‍ വീഡിയോയില്‍ അവകാശപ്പെടുന്നത്. ടെലഗ്രാം ഗ്രൂപ്പുകളിലാണ് വീഡിയോ വന്നത്.ചാവേര്‍ ആക്രമണത്തെക്കുറിച്ച് നിരവധി വാദങ്ങളുണ്ടെന്ന് ഡോ. ഉമര്‍ വീഡിയോയില്‍ പറയുന്നു. ഒരു പ്രത്യേക സ്ഥലത്തു വെച്ച് ഒരു പ്രത്യേക സമയത്ത് താന്‍ മരിക്കുമെന്ന് കരുതി ഒരു വ്യക്തി മരിക്കാന്‍ പോകുന്നതിനെയാണ് രക്തസാക്ഷിത്വം എന്ന് പറയുന്നതെന്നാണ് ഉമര്‍ വീഡിയോയില്‍ വിശദീകരിക്കുന്നു. നേരത്തെ തന്നെ ഇയാൾ ചാവേറാകാനുള്ള മാനസികാവസ്ഥയിൽ എത്തിയിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. 'വൈറ്റ് കോളര്‍' ഭീകരവാദ സംഘത്തിലെ പ്രധാന കണ്ണിയായ ഡോ. ഉമര്‍, കൂടുതല്‍ പേരെ ഈ ആശയത്തിലേക്ക് ആകര്‍ഷിക്കാൻ ലക്ഷ്യമിട്ടാണ് വീഡിയോ ചിത്രീകരിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നു.