Breaking News
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. ഇന്നലത്തെ ഇടിവിന് ശേഷമാണ് വില വീണ്ടും തിരിച്ചുകയറിയിരിക്കുന്നത്. സ്വര്‍ണം പവന് 400 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. | തിരുവനന്തപുരം പാറശാല പരശുവയ്ക്കലില്‍ പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരന് ദാരുണാന്ത്യം. പരശുവയ്ക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന്‍ – ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. | പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീർ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. | പ്ലസ് വൺ ക്ലാസുകൾ ഇന്ന് ആരംഭിക്കും; പ്രവേശനോത്സവം മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും | പത്തനംതിട്ട മെഴുവേലിയിലെ നവജാത ശിശുവിന്റെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കുട്ടിയുടെ ശരീരത്തില്‍ മുറിവുകളില്ലെന്നാണ് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്. കുട്ടിയുടെ അമ്മയുടെ മൊഴികളില്‍ അവ്യക്തതയുണ്ടെന്നാണ് പൊലീസ് പറയുന്നത്. | പശ്ചിമേഷ്യയെ അശാന്തമാക്കി ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അതിരൂക്ഷമാകുന്നു. ഇക്കഴിഞ്ഞ മണിക്കൂറുകളില്‍ ഇരുരാജ്യങ്ങളും ശക്തമായ മിസൈലാക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. |
Latest news
സ്കൂളുകളിലെ സൂംബ പരിശീലനം.

വെബ് ഡെസ്ക് 1 day, 11 hours

image of latest hot news

    സ്‌കൂളുകളിലെ സൂംബ പരിശീലന ചുമതല ഏല്‍പിച്ചതിനെതിരെ കായിക അധ്യാപകര്‍ രംഗത്ത്. പോസ്റ്റുകളുടെ കുറവ് ഉള്‍പ്പെടെ കായിക അധ്യാപകര്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാതെയാണ് സൂംബ ചുമതല നല്‍കുന്നത്. തസ്തിക പുനര്‍നിര്‍ണയം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ കായിക അധ്യാപകർ പുറത്താകും. പരിഹാരം ആവശ്യപ്പെട്ട് കായിക അധ്യാപകരുടെ സംഘടന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് പരാതി നല്‍കി. യുപി, ഹൈ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കണക്കാക്കി മാത്രമാണ് സംസ്ഥാനത്ത് കായിക അധ്യാപകരെ നിശ്ചയിക്കുന്നത്. പക്ഷേ അത് പോലും കുറവാണ്. 2739 യുപി സ്‌കൂളും, 2663 ഹൈ സ്‌കൂളുകളും ഉണ്ടെങ്കിലും ആകെ അധ്യാപകരുടെ എണ്ണം 1800 ല്‍ താഴെയാണ്. തസ്തിക നിര്‍ണയം പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ അധ്യാപകര്‍ പുറത്താകും. വിദ്യാര്‍ത്ഥികളുടെ ആരോഗ്യ കായിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കേണ്ടതിന് പുറമെ ഇപ്പോള്‍ സൂംബ പരിശീലനവും കായിക അധ്യാപകര്‍ ചെയ്യണം. ഈ സാഹചര്യത്തിലാണ് കായിക അധ്യാപകരുടെ സംഘടന രംഗത്തെത്തിയത്.

image of first advertisement image of first advertisement image of first advertisement image of first advertisement image of first advertisement
image of second advertisement

Registered Office

28 /811-1, ML COLONY, Kunnathurmedu, Palakkad, Kerala 678013
info@nationnewslive.com
0491-2501444

Corporate Office

TC 25/2104 - 1 Nanthancode, Kowdiar, P O Trivandrum, Kerala 695003
info@nationnewslive.com
0471-4050408

Our Social Networks