വെബ് ഡെസ്ക് 15 hours, 16 minutes
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി ഭാര്യയും കൂട്ടാളികളും. ഉത്തർപ്രദേശിലെ അംറോഹയിലാണ് കൊടും ക്രൂരത. അംറോഹയിലെ പിപ്ലൗട്ടി കല ഗ്രാമവാസിയും കൂലിപ്പണിക്കാരനുവുമായ മെഹ്‌രാജ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ ഭാര്യയും കാമുകനും സുഹൃത്തും പൊലീസിന്‍റെ പിടിയിലായി. മെഹ്‌രാജിന്റെ ഭാര്യ റൂഹി, കാമുകൻ ഫർമാൻ ഇയാളുടെ സുഹൃത്ത് അദ്നാൻ എന്നവരാണ് പിടിയിലായത്. റൂഹി തന്‍റെ സഹോദരീ ഭർത്താവിന്റെ ബന്ധുവായ ഫർമാനുമായി പ്രണയത്തിലായിരുന്നുവെന്നും ഇയാൾക്കൊപ്പം ജീവിക്കാനാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.